The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേശീയ ഉച്ചകോടി: ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡൽ സംസ്ഥാനമായി കേരളം

* രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനംകേന്ദ്ര സർക്കാർ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയിൽ കേരള ആയുഷ് വകുപ്പും. ഉച്…

Kerala03 Jun 2025, 3:25 AM 46,898
ദേശീയ ഉച്ചകോടി: ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡൽ സംസ്ഥാനമായി കേരളം

* രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനം


കേന്ദ്ര സർക്കാർ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയിൽ കേരള ആയുഷ് വകുപ്പും. ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ’ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കി. സംസ്ഥാനം ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ കഴിഞ്ഞ ദേശീയ ആയുഷ് കോൺക്ലേവിൽ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടർന്നാണ് ഈ ഒരു അംഗീകാരം ലഭിച്ചത്.


ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉച്ചകോടിയിൽ ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമായി തെരഞ്ഞെടുത്തത് അഭിമാനാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണിത്. ആയുഷ് മേഖലയിൽ സിവിൽ വർക്ക് മോണിറ്ററിങ്ങ് സോഫ്റ്റ്‌വെയർ, എച്ച്.ആർ. മാനേജ്മെന്റ് സോഫ്റ്റ്‌വെയർ, ലേർണിങ് മാനേജ്മെന്റ് സിസ്റ്റം, മെഡിസിൻ പ്രോക്യൂർമന്റ് സോഫ്റ്റ്‌വെയർ, HMIS സോഫ്റ്റ്‌വെയർ എന്നിവ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് കാരണമായത്. ഇത്തരം അംഗീകാരങ്ങൾ സംസ്ഥാനത്തെ ആയുർവേദം, ഹോമിയോപ്പതി, യോഗ നാച്ചുറോപതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ സംവിധാനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുവാൻ ഊർജം പകരുമെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ മാസം കേന്ദ്ര ആയുഷ് മന്ത്രാലയം മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ കോൺക്ലേവിൽ കേരളത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. കേരള ആയുഷ് മേഖല രാജ്യത്തിലെ മികച്ച മാത്രകയെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് അഭിപ്രായപ്പെട്ടു.


കേരളം ആയുഷ് മേഖലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന, എൻഎബിഎച്ച്, കായകൽപ്, ആയുഷ് IPHS എന്നിവ മുൻനിർത്തിയുള്ള ചികിത്സാ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ, വൈവിധ്യമാർന്ന പൊതുജനാരോഗ്യ പരിപാടികൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ കേന്ദ്ര ആയുഷ് മന്ത്രിയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. കേരളത്തിൽ നടപ്പിലാക്കുന്ന മികച്ച ആശയങ്ങൾ പഠന വിധേയമാക്കുവാൻ സംഘങ്ങളെ അയക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ സംസ്ഥാന ആയുഷ് മന്ത്രിമാരും സെക്രട്ടറിമാരും അറിയിച്ചു.


ആയുഷ് കായകല്പ അവാർഡ്, ഐടി സംരംഭങ്ങൾ, എൻ.എ.ബി.എച്ച് യോഗ്യത നേടിയ 250 ആയുഷ് സ്ഥാപനങ്ങൾ, 10000 ആയുഷ് യോഗ ക്ലബ്ബുകൾ, സ്പോർട്സ് ആയുർവേദം, ദൃഷ്ടി, ജനനി തുടങ്ങിയ പദ്ധതികളും പ്രശംസക്ക് അർഹമായി.


Share this story

Share

Related Stories