The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോ…

Kerala27 Jan 2024, 11:25 PM 24,549
ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു.


‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്ന സന്ദേശമെഴുതിയ സിഗ്നേച്ചര്‍ വാള്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണ പരിപാടി സച്ചിന്‍ കുമാര്‍ യാദവ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷനായി.


വോട്ടവകാശം സംബന്ധിച്ച പ്രതിജ്്ഞ സംസ്ഥാന തല മാസ്റ്റര്‍ ട്രെയിനര്‍ കെ.പി അന്‍സുബാബു ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എ. രാധ, പി. അന്‍വര്‍ സാദത്ത്, കെ. ലത, എസ്. സജീദ്, പി. ബിനുമോന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ്, ലോ ഓഫീസര്‍ വിന്‍സന്റ് ജോസ്, ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ. വേണുഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.


വോട്ട് പൗരന്റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് – സച്ചിന്‍ കുമാര്‍ യാദവ്

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് പറഞ്ഞു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


1950 ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ജനുവരി 25 ആണ് ദേശീയ  സമ്മതിദായക ദിനമായി ആചരിക്കുന്നത്. ഓരോ വോട്ടിന്റെയും വില ഊന്നിപ്പറയുന്നതിനും വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി വിതരണം അദ്ദേഹം നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ ഡി.ആര്‍.എച്ച്.എസ്.എസ് കണ്ടനകം ഒന്നാം സ്ഥാനവും വി.പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പുത്തൂര്‍, പള്ളിക്കല്‍ രണ്ടാം സ്ഥാനവും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.


Share this story

Share

Related Stories