The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മണിപ്പൂരിലെ കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ സമിതി രൂപീകരിക്കണം

മണിപ്പൂർ കലാപത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്…

Kerala21 Feb 2024, 4:30 PM 43,750
മണിപ്പൂരിലെ കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ സമിതി രൂപീകരിക്കണം

മണിപ്പൂർ കലാപത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ് കത്ത് നൽകി. വീടും കുടുംബവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിവേണം പ്രത്യേക സമിതിക്ക് രൂപം നൽകേണ്ടത്. മണിപ്പൂർ സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം 12,694 കുടിയിറക്കപ്പെട്ട കുട്ടികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. ഇവരിൽ 100 പേർക്ക് പ്രൊഫഷണൽ കൗൺസിലിംഗ് ആവശ്യമാണ്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്. അതില്ലാതെ ഒരു രാജ്യത്തിനും നിലനിൽക്കാനാകില്ല. സർക്കാരും സാമൂഹിക സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം എന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


1989ൽ കുട്ടികളുടെ അവകാശ ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ രൂപം നൽകിയത് പ്രകാരം സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പുവരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് സാർവ്വലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ന് ലോകത്തിലെ പലഭാഗത്തിലെയും കുട്ടികൾക്ക് സന്തോഷകരമായ ബാല്യം ആസ്വദിക്കാൻ സാധിക്കുന്നില്ല. ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം കുട്ടികളാണ്.


മുതിർന്നവരെപ്പോലെതന്നെ എല്ലാ കുട്ടികൾക്കും മനുഷ്യാവകാശങ്ങളുണ്ട്. കഴിഞ്ഞ പതിനാറ് വർഷത്തിനിടെ ആഫ്രിക്ക, ഏഷ്യ, മധ്യകിഴക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കുട്ടികൾക്കെതിരായ 2,66,000 ബാലാവകാശ ലംഘനങ്ങളാണ് യു.എൻ പരിശോധിച്ചത്. താലിബാൻ മേഖലയിൽ മാത്രം ആയിരക്കണക്കിന് കുട്ടികൾ തീവ്രവാദഗ്രൂപ്പുകളിൽ ചേർക്കപ്പെട്ടു. ഈ സാഹചര്യങ്ങൾ കമ്മിഷൻ കത്തിൽ ചൂണ്ടികാണിക്കുന്നു. കൂടാതെ റഷ്യ, യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 7.5 ദശലക്ഷം കുട്ടികളുടെ അവസ്ഥ ദയനീയമാണ്. ഈ സാഹചര്യങ്ങളുടെ കൂടി വെളിച്ചത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ മണിപ്പൂർ കലാപത്തെ തുർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ ദേശീയ ബാലാവകാശ കമ്മിഷന് കത്ത് അയച്ചത്.


Share this story

Share

Related Stories