The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും – മന്ത്രി പി രാജീവ്

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ‘ സ്‌കെയില്‍ അപ്’  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്…

Kerala05 Feb 2024, 6:35 PM 25,370
സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും – മന്ത്രി പി രാജീവ്

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ‘ സ്‌കെയില്‍ അപ്’  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍ കൂടുതലായി ആരംഭിക്കും. അഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും.


ഏഴ് ഏക്കര്‍ ലഭ്യമാക്കിയാല്‍ സഹകരണ സംഘങ്ങള്‍ക്കും പത്ത് ഏക്കര്‍ ഉണ്ടെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാം. ഏകജാലക സംവിധാനവും അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കി നല്‍കും. ചെറുകിട സംരംഭങ്ങളും നൂതന സംരംഭങ്ങളും കൂടുതല്‍ ആരംഭിക്കുന്ന സംസ്ഥാനമാണ് കേരളം. രണ്ട് വര്‍ഷത്തിനിടെ 217000 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതില്‍ 65000 സ്ത്രീകളുടെ സംരംഭങ്ങളാണ്.


കേരളം വ്യവസായ സൗഹൃദമാണെന്നതിന്റെ തെളിവാണിത്. ആരോഗ്യ മേഖലയിലും ഐടി മേഖലയിലും ലോകത്തിലെ മികച്ച സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. 20 വര്‍ഷത്തിനകം കേരളം വികസന രാജ്യങ്ങള്‍ക്കൊപ്പം ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു.


പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, മുന്‍ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിഎം മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം റഹമത്തുന്നീസ് താമരത്ത്, വി ബാബുരാജ്, എകെ നാസര്‍, അഡ്വ. എസ് അബ്ദുസലാം, ഡോ. പി ഉണ്ണീന്‍, ഫാറൂഖ് പച്ചീരി, കെവി ജോര്‍ജ്, അഡ്വ. രാജേന്ദ്രന്‍, ഡീന ജേക്കബ്, സതീഷ് പിള്ള, നദീം സഫ്‌റാന്‍, അക്ഷയ്, ഡോ. ഷംസുദ്ദീന്‍, വി എ ഹസ്സന്‍, മജീദ് വെട്ടത്തൂര്‍, നദീം റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.


Share this story

Share

Related Stories