The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയെ കാലാനുവർത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗവ…

Kerala15 Feb 2025, 5:55 PM 43,944
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയെ കാലാനുവർത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എട്ട് ക്ലാസ് മുറികളുടെയും അസംബ്ലിഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ അക്കാദമിക് മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ക്ലാസ് മുറികളിൽ ഈ പരിഷ്‌കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.


കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികൾ, കൈറ്റിന്റെ ഡിജിറ്റയ്‌സേഷൻ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികളുടെ ആമുഖം എന്നിവയിലൂടെ, മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പുരോഗതികൾ നാം കണ്ടിട്ടുണ്ട്. 2016 ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വൻ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റലൈസേഷൻ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപം വ്യാപക പുരോഗതി സൃഷ്ടിച്ചു. എന്നാൽ അക്കാദമിക് മികവിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദ്യാഭ്യാസ രംഗത്ത് ഒരു സുസ്ഥിരമായ പാത സൃഷ്ടിക്കാൻ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവർത്തനങ്ങൾ തുടരും. വിഷയ മിനിമം പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് ഒരു സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാൻ അവിശ്രമമായ ശ്രമങ്ങളുടെ തുടർച്ചയാണ്,’ മന്ത്രി പറഞ്ഞു.


ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.


Share this story

Share

Related Stories