The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജ…

Kerala28 Jan 2024, 5:50 PM 43,411
വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി  മന്ത്രി

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി. കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥി ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 100 കഴിഞ്ഞപ്പോള്‍ 100 തൊഴില്‍ദിനങ്ങള്‍ കൂടി നല്‍കിയത് സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ആ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ ആദ്യപഞ്ചായത്തായി വെള്ളിയാമറ്റം മാറി. ഈ അപൂര്‍വനേട്ടം കൈവരിച്ചതില്‍ പഞ്ചായത്ത് ഭരണസമിതിയേയും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.


\"\"


ക്ഷേമപെന്‍ഷന്‍, വിദ്യാര്‍ഥികളുടെ പഠനം, കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌കൂളുകള്‍, തുടങ്ങിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. ലോകത്തിലെവിടെയും പോയി പഠിക്കാനുള്ള തരത്തില്‍ പ്രാഥമികതലം മുതല്‍ മികച്ച വിദ്യാഭ്യാസം നല്കി കുട്ടികളെ സജ്ജരാക്കുന്ന വിദ്യാഭ്യാസനയമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു.


50 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു, സര്‍ക്കാര്‍ സീറ്റില്‍ നഴ്സിങ് പഠിക്കാം, എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇടുക്കിയില്‍ ആരംഭിച്ചു, തുടങ്ങി ആരോഗ്യരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനായി. ഒന്നേമുക്കാല്‍ ലക്ഷം സംരംഭങ്ങള്‍ ഈ സംരഭകത്വവര്‍ഷത്തില്‍ ആരംഭിച്ചു.


\"\"


സംസ്ഥാനത്ത് പതിനോരായിരം കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൂന്നരലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പുതിയ സംരഭങ്ങള്‍ കണ്ടെത്താനും ആശയങ്ങള്‍ രൂപീകരിക്കാനും വ്യവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.


പരിപാടിയില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ടോമി കാവാലം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോണ്‍, ടെസ്സിമോള്‍ മാത്യു, വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് രാജന്‍, ഷൈല സുരേഷ്, രാജി ചന്ദ്രശേഖരന്‍, ഷേര്‍ളി ജോസുകുട്ടി, കൃഷ്ണന്‍ വി.കെ, ലാലി ജോസി, പഞ്ചായത്ത് സെക്രട്ടറി പി. എസ്. സെബാസ്റ്റ്യന്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ്, ബി.ഡി.ഒ അജയ് എ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.


 


Share this story

Share

Related Stories