The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും തുടങ്ങി

കൊയിലാണ്ടി നഗരസഭയുടെ ‘സുകൃതം ജീവിതം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ഇ എം എസ് ടൗൺ ഹാളിൽ ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം…

Kerala10 Feb 2024, 1:45 AM 28,511
കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും തുടങ്ങി

കൊയിലാണ്ടി നഗരസഭയുടെ ‘സുകൃതം ജീവിതം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ഇ എം എസ് ടൗൺ ഹാളിൽ ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗവിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി വി നാരായണൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ പി സുധ അധ്യക്ഷത വഹിച്ചു.


വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, എ അസീസ്, എലളിത, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, തിരുവങ്ങൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ ജെ, അരിക്കുളം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സി സ്വപ്ന, ജീവതാളം നോഡൽ ഓഫീസർ ഡോ. റഷീദ് കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത, ക്ലീൻസിറ്റി മാനേജർ ടി കെ സതീഷ്കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ, വിപിന, എന്നിവർ സംസാരിച്ചു.


കാൻസർ – വൃക്ക രോഗ-ജീവിതശൈലി നിർണ്ണയം, ആരോഗ്യ വിജ്ഞാനപ്രദർശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിമുക്ത ക്യാമ്പയിൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിൽ നടക്കും. മലബാർ മെഡിക്കൽ കോളേജ്, തണൽ വടകര, നെസ്റ്റ്, കൊയിലാണ്ടി ഐ.സി.ഡി.എസ്, താലൂക്ക് ആശുപത്രി സ്വന്ത്വനം പാലിയേറ്റീവ്, എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ പവലിയൻ ഒരുക്കിയിട്ടുണ്ട്.


കാൻസർ രോഗനിർണ്ണയത്തിനായുള്ള ഉയർന്ന സാമ്പത്തിക ചെലവ് വരുന്ന പാപ്സ്മിയർ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾ മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം-എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടക്കും. കാരുണ്യ, മൈക്രോ ഹെൽത്ത്, ആയുഷ് എന്നിവരുടെ സഹകരണത്തോടെ ലാബ് പരിശോധനകളും നേത്ര പരിശോധനയും ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 10 ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.


Share this story

Share

Related Stories