The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ മികച്ച സ്വീകാര്യത : സ്പീക്കർ എ എൻ ഷംസീർ

മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ  മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ…

Kerala29 Jan 2025, 11:25 PM 37,791
മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ മികച്ച സ്വീകാര്യത : സ്പീക്കർ എ എൻ ഷംസീർ

മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ  മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോള സൂചികയിൽ  ഇന്ത്യയുടെ സ്ഥാനം 161 ആണ്. എന്നാൽ കേരളം മാധ്യമ സ്വാതന്ത്ര്യത്തിലും മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.\"\"


മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേതാണ്. മാധ്യമധർമ്മത്തിലൂന്നി പക്ഷം ചേരാതെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കണം. വാർത്തകൾ അതിവേഗം നൽകാൻ മത്സരിക്കുമ്പോൾ വിശ്വാസ്യത നഷ്ടമാകരുത്. വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പോലെ മാധ്യമ പ്രവർത്തകരും വിമർശിക്കപ്പെടാമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.\"\"


ജനാധിപത്യം മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയല്ല, മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കോർപറേറ്റ് വത്ക്കരണ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ പറഞ്ഞു. ജനാധിപത്യം ശക്തമാകുന്നതോടെ മാധ്യമങ്ങൾക്ക് ശക്തിയാർജിക്കാനാകും. വസ്തുതകൾ ഭാഗികമായി പറയുന്ന ശൈലിയാണ് കുത്തക മാധ്യമങ്ങൾ പിൻതുടരുന്നത്. ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രത്യേക താൽപര്യപ്രകാരം തമസ്‌കരിക്കുന്ന പ്രവണതയും കണ്ടുവരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ കാലഘട്ടത്തിനനുസൃതമായി രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതുപോലെ സവർണ ഭാഷാ ശൈലിമാറ്റി വസ്തുതകൾ കൃത്യതയോടെ പറയുന്ന രീതി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.


വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ സ്വാഗതം ആശംസിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെയുഡബ്ല്യുജെ  സംസ്ഥാന കമ്മിറ്റി സെക്രട്ടറി ബി അഭിജിത്ത്, കെയുഡബ്ല്യുജെ തിരിവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് നന്ദി പറഞ്ഞു. വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളും  മാധ്യമ പ്രവർത്തകരും  വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ ദിനാഘോഷത്തിൽ പങ്കുചേർന്നു.


Share this story

Share

Related Stories