The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കലാലയ മാഗസിനുകൾക്കുള്ള മീഡിയ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകൾക്കുളള 2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് വിക്ടോറിയ കോളേജിന്റെ ‘തുരുത്ത്’ എന്ന മാസികയ്ക്കാണ് ഒന്നാം സമ്മാനം. മുഖ…

Kerala11 Mar 2025, 5:00 AM 18,517
കലാലയ മാഗസിനുകൾക്കുള്ള മീഡിയ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകൾക്കുളള 2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് വിക്ടോറിയ കോളേജിന്റെ ‘തുരുത്ത്’ എന്ന മാസികയ്ക്കാണ് ഒന്നാം സമ്മാനം. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.


രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം രണ്ട് കോളേജുകൾ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിൻ ‘പറ്റലർ’, മലപ്പുറം കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദ കോളേജിന്റെ മാഗസിൻ ‘ചെലപ്പധികാരം’ എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നൽകുക.


കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന്റെ മാഗസിൻ ‘ഫുർഖത്’, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ മാഗസിൻ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നീ മാസികകൾക്കാണ് മൂന്നാം സമ്മാനം. 10000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.


മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ വാർത്താസമ്മേളനത്തിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ കെ വി മോഹൻകുമാർ, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സമകാലികതയും സൗന്ദര്യാനുഭവും സാമൂഹിക ദിശാബോധവും ഒരുപോലെ സമന്വയിക്കുന്ന ഈ ക്യാമ്പസ് സൃഷ്ടികൾ ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ജൂറി വിലയിരുത്തി.


Share this story

Share

Related Stories