The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പ…

Kerala16 Mar 2024, 8:00 PM 51,979
ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.


➢ ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’


മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി സി-വിജിൽ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നൽകാം. ഇത്തരത്തിൽ നൽകുന്ന പരാതികൾക്ക് 100 മിനുട്ടിനുള്ളിൽ നടപടിയാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.


➢ ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്


തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈൽ ആപ്പ്. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, വോട്ട് രേഖപ്പെടുത്തൽ എന്നിവക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ്.


➢ ഇ.എസ്.എം.എസ് ആപ്പ്


തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിരുദ്ധമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഫീൽഡ് സർവൈലൻസ് ടീമുകൾ ഉപയോഗിക്കുന്ന ആപ്പാണ് ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ് ആപ്പ്). 10 ലക്ഷം രൂപക്ക് മുകളിലുള്ള അനധികൃത പണമോ മറ്റ് വസ്തുകളോ കണ്ടെത്തിയാൽ ആപ്പിൽ രേഖപ്പെടുത്തും. ബന്ധപ്പെട്ട നോഡൽ ഏജൻസിക്ക് ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കും. നോഡൽ ഏജൻസിയാണ് ഇവ പിടിച്ചെടുക്കുക. ഇൻകംടാക്സ്, എക്സൈസ്, ജി.എസ്.ടി തുടങ്ങി 22 നോഡൽ ഏജൻസികളാണ് ഇ.എസ്.എം.എസിൽ ഉൾപ്പെട്ടിട്ടുള്ളത്.


➢ എൻകോർ ആപ്പ്


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത് എൻകോർ ആപ്പിലുള്ള വിവിധ മൊഡ്യൂളുകളിലാണ്. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക, സൂക്ഷ്മ പരിശോധന, സത്യവാങ്മൂലം, പോളിംഗ് നില, ചെലവ് നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ആപ്പാണിത്. എൻകോറിന്റെ ഭാഗമായുള്ള പോർട്ടലാണ് സുവിധ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനാണ് സുവിധ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. സ്ഥാനാർഥി, സ്ഥാനാർഥിയുടെ പ്രതിനിധി, രാഷ്ട്രീയപാർട്ടി പ്രതിനിധി, ഇലക്ഷൻ ഏജന്റ് എന്നിവർക്ക് സ്ഥാനാർഥിക്ക് വേണ്ടി ഓൺലൈനായി സുവിധ വഴി നാമനിർദ്ദേശ പത്രിക നൽകാം. പ്രചാരണത്തിന്റെ ഭാഗമായുള്ള അനുമതികൾക്കുള്ള അപേക്ഷകൾ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി ഏജന്റുമാരും സുവിധ ആപ്ലിക്കേഷൻ വഴിയാണ് സമർപ്പിക്കേണ്ടത്. മറുപടിയും അപേക്ഷയുടെ സ്റ്റാറ്റസും ആപ്പിൽ തന്നെ ലഭ്യമാകും.


➢ വോട്ടർ ടേൺഔട്ട് ആപ്പ്


പോളിങ് ദിനത്തിൽ പോളിംഗ് ശതമാനം വേഗത്തിൽ അറിയാനാണ് വോട്ടർ ടേൺഔട്ട് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. നിയോജക മണ്ഡലത്തിൽ നിന്നുള്ള പോളിങ് ശതമാനം രണ്ടു മണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പൊതുജനങ്ങൾക്കും കാണാൻ സാധിക്കും.


➢ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ് 2.0)


ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമാണ് ഇ വി എം മാനേജ്മെന്റ് സിസ്റ്റം. ഇ.വി.എമ്മിന്റെ ഫസ്റ്റ് ലെവൽ ചെക്കിംഗ്, റാൻഡമൈസേഷൻ, വെയർഹൗസ്, സ്ട്രോങ് റൂം എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്, നിയോജക മണ്ഡലത്തിലേക്കും ബൂത്തുകളിലേക്കും നൽകുന്നത് തുടങ്ങിയ നടപടികൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ഇ.എം.എസ് 2.0 ന്റെ ആപ്പും പോർട്ടലും ലഭ്യമാണ്.


➢ ഇ.ആർ.ഒ നെറ്റ്


വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് ഇ.ആർ.ഒ നെറ്റ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ), ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) എന്നിവരാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇതിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ബി.എൽ.ഒമാർ വിവരശേഖരണം നടത്തുന്നത്.


➢ ഇ.ടി.പി.ബി.എം.എസ്


സർവ്വീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം. സർവ്വീസ് വോട്ടർമാർക്ക് ഓൺലൈനായി ലഭിച്ച ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്ത് വോട്ട് ചെയ്തശേഷം തപാൽ വഴി തിരിച്ചയക്കും. ക്യൂ.ആർ കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിംഗ് സമയത്ത് ഈ പോസ്റ്റൽ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റൽ ബാലറ്റ് മാത്രമേ കൗണ്ടിംഗിനായി പരിഗണിക്കൂ.


➢ ഓർഡർ


പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ തയ്യാറാക്കിയ പോർട്ടലാണ് ഓർഡർ. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അതിന്റെ പരിധിയിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തും. അവിടുത്തെ ജീവനക്കാരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ നേരിട്ട് പോർട്ടലിൽ രേഖപ്പെടുത്തും. ചുരുങ്ങിയ സമയം കൊണ്ട് വിവരശേഖരണം സാധ്യമാകും. പോസ്റ്റിംഗ് ഓർഡർ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ലഭ്യമാകും.


➢ പോൾ മാനേജർ


പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ആപ്ലിക്കേഷനാണ് പോൾ മാനേജർ. ഇത്തരത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ആർ.ഒ, ഡി.ഇ.ഒ, സി.ഇ.ഒ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാൻ സാധിക്കും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്നത് മുതൽ തിരിച്ച് എത്തുന്നത് വരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിലൂടെ വിവരങ്ങൾ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്.


Share this story

Share

Related Stories