The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്സഭാ തെരഞ്ഞെടുപ്പ്: വനമേഖലയിലെ ബൂത്തുകൾ സന്ദർശിച്ചു

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും…

Kerala21 Feb 2024, 9:00 PM 45,202
ലോക്സഭാ തെരഞ്ഞെടുപ്പ്: വനമേഖലയിലെ ബൂത്തുകൾ സന്ദർശിച്ചു

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും സന്ദർശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘സ്വീപ്’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറും സംഘവും കോളനികളിലെത്തിയത്. വനമേഖലയിൽ ഒരുക്കുന്ന പോളിംഗ് ബൂത്തുകളുടെ സൗകര്യങ്ങളും സംഘം നേരിൽ പരിശോധിച്ച് വിലയിരുത്തി.



മുണ്ടേരി വാണിയമ്പുഴ ഇരുട്ടുകുത്തിയിലുള്ള മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്ത്, വനത്തിനുള്ളിലെ തരിപ്പപ്പൊട്ടി കോളനി എന്നിവ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഒന്നിച്ചാണ് സന്ദർശനം നടത്തിയത്. ഇവിടെ ആദിവാസി ഊരുകളിലെ വോട്ടർമാർക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുകയും ചെയ്തു.



237 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. തുടർന്ന് സമീപത്തെ കുമ്പളപ്പാറ കോളനിയിലും വഴിക്കടവ് ആനമറിയിലെ പുഞ്ചക്കൊല്ലി കോളനിയിലും കളക്ടർ എത്തി ആദിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുകയും വോട്ടെടുപ്പുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുകയും ചെയ്തു. വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റും വി.വി. പാറ്റും കളക്ടർ തന്നെ  പരിചയപെടുത്തുകയും അവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്തു. എല്ലാവരും വോട്ടുചെയ്യണമെന്നും പട്ടികയിൽ പേരുണ്ടെന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം ഉണർത്തി.



പുഞ്ചക്കൊല്ലി കോളനിയിലെ പട്ടിക വർഗ വകുപ്പിന്റെ മോഡൽ പ്രീ സ്കൂളിൽ ഒരുക്കുന്ന പോളിംഗ് ബൂത്തിലെ സൗകര്യങ്ങളും കളക്ടർ പരിശോധിച്ചു.  പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലെ 222 വോട്ടർമാരാണ് ഈ ബുത്തിലുള്ളത്. പുന്നപ്പുഴ മുറിച്ച് കടന്നാണ് കളക്ടർ കോളനിയിൽ എത്തിയത്. ഇവിടെ പ്രളയത്തിൽ തകർന്ന പാലവും പരിശോധിച്ചു. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ്റെ അങ്കണത്തിൽ നബാർഡും ജെ. എസ്. എന്നും ചേർന്ന് ഒരുക്കിയ ആദിവാസി വികസന പദ്ധതി ശില്പശാലയിലും കളക്ടർ പങ്കെടുത്ത് സംസാരിക്കുകയും ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കുമ്പളപ്പാറ കോളനിയിൽ ഉത്സവ ദിനമായിരുന്നതിനാൽ അവരുടെ ആഘോഷ പരിപാടികളും വട്ടക്കളി ഉൾപ്പെടെ കലാപരിപാടികളും കളക്ടർ വീക്ഷിച്ചു.


ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, നിലമ്പൂർ താലൂക്ക് തഹസിൽദാർ ഇ.എൻ. രാജു, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫീസർ ബി.സി. അയ്യപ്പൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ടി ഉസ്മാൻ, റവന്യൂ, ഇലക്ഷൻ, പൊലീസ്, വനം, പി. ആർ.ഡി, പട്ടികവർഗ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ  അനുഗമിച്ചു.



 


 


Share this story

Share

Related Stories