The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

തദ്ദേശ സ്ഥാപനതല ശുചിത്വ പ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം

സംസ്ഥാന സർക്കാരിന്റെ അഭിമാന പരിപാടികളിലൊന്നായ മാലിന്യമുക്തം നവകേരളത്തിന്റെ തദേശ സ്ഥാപനതല പ്രഖ്യാപനങ്ങൾ മാർച്ച് 30ന് നടക്കും. ഇതിന് മുന്നോടിയായി, പൊതുവിടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 22,…

Kerala19 Mar 2025, 3:05 AM 35,951
തദ്ദേശ സ്ഥാപനതല ശുചിത്വ പ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം

സംസ്ഥാന സർക്കാരിന്റെ അഭിമാന പരിപാടികളിലൊന്നായ മാലിന്യമുക്തം നവകേരളത്തിന്റെ തദേശ സ്ഥാപനതല പ്രഖ്യാപനങ്ങൾ മാർച്ച് 30ന് നടക്കും. ഇതിന് മുന്നോടിയായി, പൊതുവിടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 22, 23 തീയതികളിൽ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മാർച്ച് 17 മുതൽ ഏപ്രിൽ 5 വരെ ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. തദ്ദേശതല പ്രഖ്യാപനത്തിനു മുൻപ് അതത് വാർഡുപ്രഖ്യാപനങ്ങളും നടത്താൻ നിർദേശിച്ചിട്ടുണ്ട്.


മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം സംസ്ഥാനത്ത് ആകെ ഒറ്റ ദിവസമായി നടക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വൃത്തിയാക്കി അവിടെ ‘വേസ്റ്റ് ടു ആർട്’ വിഷയമാക്കി ഇൻസ്റ്റലേഷനുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആൻഡ് ഗൈഡ്‌സ്, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്.


വാർഡുതലത്തിൽ ഹരിതകർമസേനാംഗങ്ങളുടേയും മറ്റും സഹകരണത്തോടെ ഏതാനും വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനത്തിലൂടെ മാലിന്യത്തിൽനിന്ന് വലിയതോതിൽ മോചനം നേടാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഏറെക്കാലമായി മാലിന്യം കൂടിക്കിടന്ന് പ്രശ്‌നമുണ്ടാക്കിയിരുന്ന ബ്രഹ്‌മപുരം ഉൾപ്പെടെ വൃത്തിയാക്കിക്കഴിഞ്ഞു. തദ്ദേശതലത്തിൽ നിലവിലുള്ള മാലിന്യക്കൂനകൾകൂടി നിർമാർജ്ജനം ചെയ്യുകയും തുടർന്ന് ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നതിനുള്ള ബൃഹത്തായ കർമപദ്ധതിക്കാണ് സർക്കാർ രൂപംകൊടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് ‘വൃത്തി-2025’ എന്ന മെഗാ ഇവന്റ് സംഘടിപ്പിക്കുന്നുണ്ട്.


പരിപാടികൾക്ക് മുന്നോടിയായി വാർഡുതല ശുചിത്വ പ്രഖ്യാപന സദസ്സുകൾക്ക് 17ന് തുടക്കമായി. 22 വരെ വാർഡുകളിലെ വീടുകളിൽ നിന്നുള്ളവരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശുചിത്വ പ്രഖ്യാപന സദസ്സുകൾ നടത്തും. മാർച്ച് 30ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെയാണ് തദ്ദേശ സ്ഥാപനതല ശുചിത്വപ്രഖ്യാപനം. ശുചിത്വ സന്ദേശ ജാഥയോടെ പരിപാടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ മികച്ച വീട്, വാർഡ്, സ്ഥാപനം, റെസിഡന്റ്‌സ് അസോസിയേഷൻ, ജനകീയ സംഘടന, ഹരിത വായനശാല, ഹരിത പൊതു ഇടം, ഹരിത അയൽക്കൂട്ടം, ഹരിത ടൗൺ, ഹരിത വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. ബ്ലോക്ക് തലത്തിൽ ഏപ്രിൽ മൂന്നിനാണ് സമാനമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുക.


ഏപ്രിൽ അഞ്ചിന് ജില്ലാതലത്തിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കൊപ്പം തദ്ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട, മികച്ച പ്രവർത്തനം കാഴ്ചവച്ചവരും വിവിധ ഏജൻസികളിലെ ജില്ലാ-ബ്ലോക്ക്തല ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളുടെ പ്രതിനിധികളുമാണ് ഇതിൽ പങ്കെടുക്കുക. ജില്ലാതലത്തിലും ഒരു സ്ഥലം കണ്ടെത്തി ശുചിത്വപ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു ഇൻസ്റ്റലേഷൻ സ്ഥാപിക്കും.


തദ്ദേശ ഭരണവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, കേരള ഖരമാലിന്യ കൈകാര്യ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഡ്തലത്തിലുൾപ്പെടെ നിലവിലെ സ്ഥിതിവിവര റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഇതുസംബന്ധിച്ച ഉത്തരവുപ്രകാരം ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്.


Share this story

Share

Related Stories