The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആനിമേഷൻ, പ്രോഗ്രാമിങ് രംഗത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 

വിവരസാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകൾ മനസ്സിലാക്കാനും പുതിയ കാലത്തെ ജീവിതപരിസരങ്ങളിൽ അവ ഉപയോഗപ്പെടുത്താനുമുള്ള അറിവും ശേഷിയും വിനിമയം ചെയ്യപ്പെടുന്ന രണ്ടു ദിവസത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്…

Kerala26 Feb 2024, 6:05 PM 45,082
ആനിമേഷൻ, പ്രോഗ്രാമിങ് രംഗത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 

വിവരസാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകൾ മനസ്സിലാക്കാനും പുതിയ കാലത്തെ ജീവിതപരിസരങ്ങളിൽ അവ ഉപയോഗപ്പെടുത്താനുമുള്ള അറിവും ശേഷിയും വിനിമയം ചെയ്യപ്പെടുന്ന രണ്ടു ദിവസത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് തുവ്വൂർ ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 17 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.


സ്വതന്ത്ര സോഫ്റ്റ് വെയർ ആയ ബ്ലെന്റർ ഉപയോഗപ്പെടുത്തിയുള്ള ത്രിമാന ആനിമേഷൻ നിർമാണം, നിർമിതബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്സും (ഐ.ഒ.ടി) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള പ്രോഗ്രാമിങും ഐ.ഒ.ടി ഉപകരണനിർമാണവും ആണ് ഈ വർഷത്തെ ജില്ലാ ക്യാമ്പിലെ പ്രത്യേകതകൾ. ക്യാമ്പില്‍ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ലകളിലെ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. തുവ്വൂർ ജി.എച്ച്.എസ്.എസിലെ പി.ടി.എ പ്രസിഡന്റ് പി അബ്ദുൾ മജീദ്, വൈസ് പ്രിൻസിപ്പൽ കെ.വി ഷൗക്കത്തലി, കൈറ്റ് ജില്ലാ കോഡിനേറ്റർ ടി.കെ അബ്ദുൾ റഷീദ്, മാസ്റ്റർ ട്രെയ്നർമാരായ വി.വി മഹേഷ്, വി പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.


ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി നാല് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകളും വിഭവനിർമാണവും നടക്കുന്നത്. കൈറ്റ് മാസ്റ്റർ ട്രെയ്നർമാരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 25) വൈകുന്നേരം സമാപിക്കും.


Share this story

Share

Related Stories