The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാഹിത്യം നുണയാം, വനസുന്ദരിയും കഴിക്കാം

* പുസ്തകോത്സവ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തുപുസ്തകങ്ങൾ വാങ്ങാം, ചർച്ചകളിൽ പങ്കാളികളാകാം, ഒപ്പം കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കുകയുമാവാം. കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭാ പുസ്തകോത്സവത്തിലെ…

Kerala08 Jan 2025, 5:30 PM 16,930
സാഹിത്യം നുണയാം, വനസുന്ദരിയും കഴിക്കാം

* പുസ്തകോത്സവ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു


പുസ്തകങ്ങൾ വാങ്ങാം, ചർച്ചകളിൽ പങ്കാളികളാകാം, ഒപ്പം കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കുകയുമാവാം. കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭാ പുസ്തകോത്സവത്തിലെ വിഭവങ്ങൾ. അട്ടപ്പാടി ചുരമിറങ്ങി വന്ന വനസുന്ദരിയും പാലക്കാടിന്റെ പൈതൃകമായ രാമശ്ശേരി ഇഡലിയും ഇടുക്കിയിലെ മലനിരകളിൽ നിന്നുള്ള പിടിയും കോഴിയുമടങ്ങുന്ന വൈവിധ്യങ്ങളുമുണ്ട് കൊതിപ്പിക്കാൻ. പുസ്തകോത്സവത്തിന്റെ ഫുഡ് കോർട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്തതോടെ ഇവിടെയും തിരക്കേറി.\"\"


പതിമൂന്ന് സ്റ്റാളുകളാണ് ഫുഡ് കോർട്ടിലുള്ളത്. എട്ടെണ്ണം കുടുംബശ്രീയുടേത്. ബാക്കിയുള്ളവ വിവിധ ഗ്രൂപ്പുകളുടേതും മിൽമയുടെതും. പല ജില്ലകളുടെയും രുചിഭേദങ്ങൾ ഇവിടെയുണ്ട്. തലശ്ശേരി ബിരിയാണിയുടെയും കോഴിക്കോടൻ ബിരിയാണിയുടെയും രുചിയും മണവും ഇപ്പോൾ തലസ്ഥാനത്തിനും സ്വന്തം. കരിമ്പ് ജ്യൂസിന്റെ വൈവിധ്യങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സ്റ്റാളിലും തിരക്കേറെ. എരിവും മധുരവുമുള്ള ലഘുഭക്ഷണങ്ങൾ, വിവിധ തരം ജ്യൂസുകൾ, ഐസ്ക്രീമുകൾ, സ്മൂത്തികൾ തുടങ്ങിയവയും കുട്ടികളെ ആകർഷിക്കുന്നു.


ഭക്ഷ്യ നിര്‍മാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാനായി കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ ആരംഭിച്ച അദേബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവത്തിന്റെ ഭാഗമായ ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.


Share this story

Share

Related Stories