The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാക്ഷരതാമിഷന്‍ തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിര്&#x20…

Kerala23 Jan 2024, 4:56 PM 43,192
സാക്ഷരതാമിഷന്‍ തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെന്നും ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസത്തെ തിരിച്ച് പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സാക്ഷരത മിഷന്‍ ഒരുക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.


ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 508 പഠിതാക്കളും, ഹയര്‍ സെക്കന്ററി തുല്യതയില്‍ പത്ത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 572 പഠിതാക്കളുമാണ് രജിസ്റ്റര്‍ ചെയ്തത്. മഹിളാ സമഖ്യ സൊസെറ്റിയുമായി സഹകരിച്ച് നടത്തുന്ന മുന്നേറ്റം പദ്ധതിയിലൂടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആശാ പ്രവര്‍ത്തകരുടെ തുടര്‍പഠന പദ്ധതിയിലൂടെയും കണ്ടെത്തിയ പഠിതാക്കളെയും സമ്പര്‍ക്ക പഠന ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തുടര്‍ പഠന പദ്ധതികളും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പുകളില്‍ നിന്നുള്ള ധനസഹായവും അര്‍ഹരായ തുല്യത പഠിതാക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.


പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്റെ മുഖമാസികയായ അക്ഷര കൈരളിയുടെ പ്രചരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. പത്താം തരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാവായ ശിവാംഗിയെ എം.എല്‍.എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷ തമ്പി, സീത വിജയന്‍, ജുനൈദ് കൈപ്പാണി, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, സ്റ്റാഫ് പി.വി. ജാഫര്‍, ജില്ലാ സാക്ഷരതാ സമിതി അംഗം ചന്ദ്രന്‍ കെനാത്തി എന്നിവര്‍ സംസാരിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, പഠിതാക്കള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories