The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊച്ചി ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്ലിങ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നും ഡ്…

Kerala09 May 2024, 6:23 PM 41,526
കൊച്ചി ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്ലിങ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നും ഡ്രൈവറെ മർദിച്ചവർക്കെതിരെ നിയമനടപടി വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഇരുന്നൂറോളം ഡ്രൈവർമാരാണ് നിലവിൽ പണിമുടക്കുന്നത്. അപ്രതീക്ഷിത സമരം പ്രഖ്യാപിക്കപ്പെട്ടതോടെ ഏഴു ജില്ലകളിലേക്കുള്ള 140 ലോ‍ഡ് സർവീസ് മുടങ്ങി.

നിലവിൽ പ്രതിസന്ധിയില്ലെങ്കിലും പണിമുടക്ക് നീണ്ടാൽ പാചകവാതക വിതരണത്തെ  ബാധിക്കാൻ സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് തൃശൂർ കൊടകര സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലിത്തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു എന്നാണ് വിവരം. ഇയാൾക്ക് ക്രൂരമായ മർദനമാണ് ഏറ്റതെന്നും കുറെക്കാലത്തേക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും മറ്റു ഡ്രൈവർമാർ പറയുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ ആറര മുതലാണ് ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചത്. പാചകവാതക വിതരണം അവശ്യ സർവീസായാണ് കണക്കാക്കുന്നത് എന്നതു കൊണ്ടു തന്നെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു എന്ന് ഇവർ പറയുന്നു. പലപ്പോഴും ആക്രമണത്തിന് ഇരയാവുന്നുണ്ട്. നിസാര പ്രശ്നങ്ങൾക്ക് പോലും ആക്രമണമുണ്ടാകുന്നെന്നും എന്ന് ഇവർ പറയുന്നു. ഡ്രൈവർമാരുമായുള്ള ചർച്ചകൾക്ക് ഇതുവരെ ബിപിസിഎൽ നടപടി തുടങ്ങിയിട്ടില്ല. സമാധാനപരമായി ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഡ്രൈവർ‍മാർ പറയുന്നത്.

Share this story

Share

Related Stories