The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സേവന മേഖലയിൽ മികവ് തെളിയിച്ച് ലീഗൽ മെട്രോളജി

ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ച…

Kerala29 Jun 2025, 6:10 AM 15,652
സേവന മേഖലയിൽ മികവ് തെളിയിച്ച് ലീഗൽ മെട്രോളജി

ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.


എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്. തെർമോമീറ്റർ കാലിബറേഷൻ ലബോറട്ടറി, ഫ്‌ളോമീറ്റർ കാലിബറേഷൻ ലബോറട്ടറി, സ്പിഗ്മോമാനോമീറ്റർ കാലിബറേഷൻ ലബോറട്ടറി, വാട്ടർ മീറ്റർ കാലിബറേഷൻ ലബോറട്ടറി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചത് ഈരംഗത്ത് വലിയ മുതൽക്കൂട്ടാണ്.എറണാകുളത്ത് ഗോൾഡ് അസ്സെയിങ് ലാബിന് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇത് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. കൂടാതെ, എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ അനർട്ട് മുഖേന സ്ഥാപിച്ച സോളാർ പവർ പ്ലാന്റ് പ്രവർത്തനസജ്ജമാക്കി.


പൊതുജനങ്ങൾക്ക് വകുപ്പിന്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ‘സുതാര്യം’ മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ച് പുറത്തിറക്കി. ഇതിലൂടെ ജനങ്ങൾക്ക് ഓഫീസുകൾ തിരഞ്ഞെടുത്ത് പരാതികൾ അയക്കാനും പുരോഗതി തത്സമയം അറിയാനും സാധിക്കും.


വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള നടപടികൾ ലളിതമാക്കിക്കൊണ്ട് ഓൺലൈൻ സോഫ്റ്റ് വെയർ മൊഡ്യൂൾ (LMOMS VERIFICATION MODULE) ആരംഭിച്ചു. ഇതിലൂടെ വ്യാപാരികൾക്ക് അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള അപേക്ഷകളും ഫീസും ഓൺലൈനായി സമർപ്പിക്കാനും, മുദ്ര ചെയ്ത ശേഷമുള്ള സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഓഫീസിൽ നേരിട്ട് പോകാതെ സാധിക്കുന്നു. ഇത് വ്യാപാരികളുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കുന്ന വലിയൊരു കാൽവെപ്പാണ്.


വ്യാപാരസ്ഥാപനങ്ങളിലെ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാനായി ‘ജാഗ്രത’ പദ്ധതിയും, പെട്രോൾ/ഡീസൽ ബങ്കുകളിലെ കൃത്യത ഉറപ്പാക്കാൻ ‘ക്ഷമത’ പദ്ധതിയും വിജയകരമായി നടപ്പാക്കി. ഈ പദ്ധതികൾ ഉപഭോക്താക്കൾക്ക് ശരിയായ അളവും തൂക്കവും ഉറപ്പാക്കാൻ സഹായിച്ചു.


സംസ്ഥാനത്തുടനീളം ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, കോട്ടയം, കാസർഗോഡ്, വയനാട് ലീഗൽ മെട്രോളജി ജില്ലാ ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പാലക്കാട് ജില്ലയിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാര്യക്ഷമതയുടെ ഒരു പുതിയ അധ്യായമാണ് വകുപ്പിൽ ഇതിലൂടെ തുറക്കുന്നത്.


കരുത്തോടെ കേരളം- 69


Share this story

Share

Related Stories