The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോട്ടയം കളക്ടറേറ്റിൽ ലീഗൽ എയിഡ് ക്ലിനിക്ക് ആരംഭിച്ചു

കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്ടറേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരു…

Kerala07 Feb 2025, 10:25 PM 29,214
കോട്ടയം കളക്ടറേറ്റിൽ ലീഗൽ എയിഡ് ക്ലിനിക്ക് ആരംഭിച്ചു

കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്ടറേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ലീഗൽ എയിഡ് ക്ലിനിക്കുകൾ സഹായകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ പൗരനും അവരുടെ അവകാശത്തെപ്പറ്റി ബോധവാൻമാരാവുകയും അത് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഫലവത്താകുന്നത്. സൗജന്യ നിയമ സഹായം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ലീഗൽ എയിഡ് ക്ലിനിക്കുകൾ ജനാധിപത്യ സംവിധാനത്തിൽ പുത്തൻ കാൽവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ലീഗൽ എയിഡ് ക്ലിനിക്കിന്റെ പ്രവർത്തനം. ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഏത് പരാതിയും പൊതുജനങ്ങൾക്ക് ലീഗൽ എയിഡ് ക്ലിനിക്കിൽ സമർപ്പിക്കാം. സഹായം നൽകുന്നതിനായി പ്രവർത്തി ദിവസങ്ങളിൽ ഒരു വക്കീലും ഒപ്പം പാരാ ലീഗൽ വോളന്റിയറും സന്നിതരായിരിക്കും. സ്ത്രീകൾ, കുട്ടികൾ, ബി.പി.എൽ വിഭാഗത്തിൽപെട്ടവർ, എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് നിയമസഹായവും നിയമ ഉപദേശവും സൗജന്യമായി നൽകും.

കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ജി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലിസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് സജി കൊടുവത്ത്, ആർ. അനിൽകുമാർ, ആർ. അരുൺ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.


Share this story

Share

Related Stories