The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വീണ്ടും എൽബിഎസ് കുതിപ്പ്; രണ്ടാമത്തെ എഞ്ചി. കോളേജിനും എൻബിഎ അംഗീകാരം: മന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ എൽബിഎസ് എൻജിനീയറിംഗ് കോളേജിനും മുഴുവൻ കോഴ്സുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു…

Kerala04 Jul 2024, 9:50 PM 15,489
വീണ്ടും എൽബിഎസ് കുതിപ്പ്; രണ്ടാമത്തെ എഞ്ചി. കോളേജിനും എൻബിഎ അംഗീകാരം: മന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ എൽബിഎസ് എൻജിനീയറിംഗ് കോളേജിനും മുഴുവൻ കോഴ്സുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസറഗോഡ്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ മുഴുവൻ പ്രോഗ്രാമുകൾക്കുമാണ് എൻബിഎ അക്രെഡിറ്റേഷൻ കരസ്ഥമായത്. തൊഴിൽ നൈപുണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതാണ് എൽബിഎസ് സാങ്കേതിക കലാലയങ്ങളിലെ മുന്നേറ്റമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.


സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്കാണ് കാസറഗോഡ്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിന് എൻബിഎ അക്രഡിറ്റേഷൻ  ലഭിച്ചത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ നിയുക്തമായ കേന്ദ്ര സർക്കാർ സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ).


സാങ്കേതികവിദ്യാഭ്യാസ സപനങ്ങളുടെ അക്കാദമിക മികവും സാങ്കേതികസൗകര്യങ്ങളും നേരിട്ടുപരിശോധിച്ചിട്ടാണ് അക്രഡിറ്റേഷൻ നൽകുന്നത്. പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽബിഎസ് വനിതാ എൻജിനീയറിംഗ് കോളേജ് നേരത്തെ എൻബിഎ അക്രഡിറ്റേഷൻ യോഗ്യത നേടി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ രണ്ടു കോളേജുകളിലും വിദ്യാർഥികൾക്ക് മികച്ച പ്ലേസ്മെന്റാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് ഈ അംഗീകാരം ആക്കം കൂട്ടും. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും നിരന്തരം പുതുചുവടുകൾ വയ്ക്കുന്ന എൽബിഎസ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ കേരളത്തിന്റെ തൊഴിൽനൈപുണ്യ വികസനത്തിന് കൂടുതൽ കരുത്തേകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


Share this story

Share

Related Stories