The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുന്നുകര സ്പെഷ്യൽ ചിപ്പ് -കോപ് ബ്രാൻഡ് ചിപ്സ് ഉടൻ വിപണിയിലേക്ക്

ഉദ്ഘാടനത്തിന് ഒരുങ്ങി കുന്നുകര അഗ്രി പ്രോഡക്ട്സ് ആന്റ് മാർക്കറ്റിങ് യൂണിറ്റ്കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനവുമായി കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി മുന്നേറുമ്പോൾ പദ്ധതിയുടെ ഭാഗമായി കുന്നുകരയിൽ…

Kerala20 Jan 2024, 6:15 PM 33,961
കുന്നുകര സ്പെഷ്യൽ ചിപ്പ് -കോപ് ബ്രാൻഡ്  ചിപ്സ്  ഉടൻ വിപണിയിലേക്ക്

ഉദ്ഘാടനത്തിന് ഒരുങ്ങി കുന്നുകര അഗ്രി പ്രോഡക്ട്സ് ആന്റ് മാർക്കറ്റിങ് യൂണിറ്റ്


കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനവുമായി കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി മുന്നേറുമ്പോൾ പദ്ധതിയുടെ ഭാഗമായി കുന്നുകരയിൽ നിന്ന് ഗുണമേന്മയുള്ള ചിപ്സുകൾ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. ജനുവരി 27ന് രാവിലെ 10.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.


ഏത്തക്കായ, മരച്ചീനി, എന്നിവയിൽ നിന്നുള്ള ഗുണമേന്മയും സ്വാദിഷ്ടവുമായ ചിപ്സുകൾ വിപണിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ “ചിപ്പ് -കോപ് ” എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കാനാണ് കുന്നുകര സഹകരണ ബാങ്ക് ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ബാങ്കുകൾക്ക് നബാർഡ് നൽകുന്ന അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് രണ്ട് കോടി രൂപ ഒരു ശതമാനം പലിശയിൽ കുന്നുകര സഹകരണ ബാങ്കിന് അനുവദിച്ചിരുന്നു. കൃഷിക്കൊപ്പം കളമശ്ശേരിയിൽ ഉൾപ്പെടുത്തി ഈ തുക ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് കുന്നുകര ജംഗ്ഷനിൽ കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റ് സജ്ജമായിരിക്കുന്നത്.


വിദേശ വിപണി അടക്കം ലക്ഷ്യമിട്ട് ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നമായി വാക്വം ഫ്രൈഡ് ചിപ്സ് വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എട്ട് ശതമാനത്തിൽ താഴെ ഓയിൽ കണ്ടന്റ് മാത്രമായി വിവിധ ഫ്ലേവറുകളിലാണ് ഉൽപ്പന്നങ്ങൾ വിദേശടെക്നോളജിയിലുള്ള ഫുള്ളി ഓട്ടോമേറ്റഡ് മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.


സഹകരണ എക്സ്പോയിൽ മന്ത്രി പി. രാജീവ്‌ ചിപ് കോപ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് ഇറക്കിയിരുന്നു. വ്യാവസായിക ഉൽപാദനത്തിനാണ് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. ഏത്തക്കായ മരച്ചീനി എന്നിവയിൽ നിന്നും ബനാന സാൾട്ടി, ബനാന പെരിപെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചില്ലി, ടപ്പിയോക്ക ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്.


Share this story

Share

Related Stories