The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കൽ: ഹോം ഷോപ്പ് പദ്ധതിയില്‍ 96 ലക്ഷത്തിന്റെ വിറ്റ് വരവ്

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് ജില്ലയില്‍ മികച്ച വിറ്റുവരവോടെ മുന്നേറുന്നു. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമ…

Kerala04 Mar 2024, 6:50 PM 52,731
കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കൽ: ഹോം ഷോപ്പ് പദ്ധതിയില്‍ 96 ലക്ഷത്തിന്റെ വിറ്റ് വരവ്

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് ജില്ലയില്‍ മികച്ച വിറ്റുവരവോടെ മുന്നേറുന്നു. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2021 ലാണ് പദ്ധതി ആരംഭിച്ചത്. ഹോം ഷോപ്പ് മുഖേന 96 ലക്ഷത്തി എഴുപതിനായിരം രൂപയുടെ വിറ്റുവരവാണ് ജില്ലയില്‍ ഉണ്ടായത്. 2.5 കോടി രൂപയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ബത്തേരി കേന്ദ്രീകരിച്ചാണ് ‘ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സെന്റ്ര്‍ പ്രവര്‍ത്തിക്കുന്നത്.


ഗ്രാമീണ സംരംഭ വികസന കേന്ദ്രമെന്ന നിലയില്‍ വിവിധ പ്രവര്‍ത്തനങ്ങളും ഹോം ഷോപ്പ് അംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അയല്‍ക്കൂട്ടം സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ടീം ശേഖരിച്ച് വാര്‍ഡ് തല അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഹോം ഷോപ്പ് ഓണര്‍മാരിലൂടെ അയല്‍ക്കൂട്ടങ്ങളിലും അയല്‍പക്ക പ്രദേശങ്ങളിലും നേരിട്ട് വിപണനം ചെയ്യുന്ന രീതിയാണ് ഹോം ഷോപ്പ് സംവിധാനം. ഹോം ഷോപ്പ് മുഖേന വിപണനം നടത്തുന്ന 200 ഓളം അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് നേരിട്ട് വരുമാനം ലഭിക്കും. മുപ്പതില്‍പരം സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും.


നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍, കരകൗശല വസ്തുക്കള്‍, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കും. കുടുംബശ്രീ ഗ്രാമീണ ഉത്പന്നങ്ങളെ വിപണിക്കാവശ്യമായ രീതിയില്‍ വികസിപ്പിച്ച് ഗുണമേന്മയും തനിമയും ഉറപ്പാക്കി വീടുകളിലെത്തിച്ച് വില്പന നടത്തുകയാണ് ഹോം ഷോപ്പിലൂടെ. ഗ്രാമീണ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കുള്ള വില, ചെലവ് നിര്‍ണയിച്ച് അസംസ്‌കൃത വസ്തുക്കള്‍, പാക്കിങ് ലേബലിങ്, മൊബിലൈസേഷന്‍ എന്നിവയിലും സഹായം നല്‍കുന്നുണ്ട്. ജില്ലാ മിഷന്റെ കീഴിലെ സൂക്ഷമ സംരംഭ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ മൂന്ന് പേരടങ്ങുന്ന ജില്ലാ മാനേജ്‌മെന്റ് ടീമാണ് ഹോം ഷോപ്പ് സംവിധാനത്തെ നിയന്ത്രിക്കുന്നത്.


ജില്ലയിലെ നാല് ബ്ലോക്കുകളിലെ സി.ഡി.എസിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത എച്ച്.എസ്.ഓമാരാണ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നിലവില്‍ 105 ഹോം ഷോപ്പ് ഓണര്‍മാരുള്ള സംവിധാനത്തില്‍ 200 എച്ച് എസ്.ഒമാരെ നിയമിക്കുകയും 10000 രൂപയുടെ സെയില്‍സെന്ന നിലയില്‍ ഒരു മാസം 20 ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. 2.5 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവിലൂടെ ഗ്രാമീണ സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഹോം ഷോപ്പിലേക്ക് തിരഞ്ഞെടുക്കുന്ന എച്ച്.എസ്.ഒമാര്‍ക്ക് ആവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ബാഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാക്കും.


Share this story

Share

Related Stories