The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

യാത്രാവസന്തമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം.വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത…

Kerala02 Jun 2025, 6:30 AM 33,047
യാത്രാവസന്തമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം.


വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്.


വരുമാന വർദ്ധനവിലെ കുതിപ്പ് ബി.ടി.സിയുടെ ആകെ വരുമാനം 2022-ൽ 13 കോടിയും 2023-ൽ 19 കോടിയുമായിരുന്നത് 2024-ൽ 23 കോടിയായി ഉയർന്നു. ഈ വർഷം 40 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.


2024 മാർച്ചിൽ തിരുവനന്തപുരം നഗരദർശനത്തിന് ആരംഭിച്ച രണ്ട് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ഡീസൽ ഡബിൾ ഡെക്കർ ബസുകൾക്ക് പ്രതിമാസം ശരാശരി 1.65 ലക്ഷം വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഇലക്ട്രിക് ബസുകൾ 12.25 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സാധ്യതകൾ വിളിച്ചോതുന്നു.


മുന്നാറിലെ സ്ലീപ്പർ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ ശരാശരി മാസ വരുമാനം 2.98 ലക്ഷംയിൽ നിന്ന് 3.81 ലക്ഷം ആയി ഉയർന്നു. കൂടാതെ, 2025 ഫെബ്രുവരി 8-ന് മുന്നാറിൽ പുതിയ ഡബിൾ ഡെക്കർ സൈറ്റ് സീയിങ് സർവീസ് ആരംഭിച്ചു. 2025 ഏപ്രിൽ 9 വരെ ഈ സർവീസിലൂടെ 26 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു, ഒരു കിലോമീറ്ററിന് 251 രൂപ എന്ന മികച്ച വരുമാന നിരക്കും രേഖപ്പെടുത്തി.


മുന്നാറിലെ ടൂറിസം മേഖല കൂടുതൽ ആകർഷകമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള RN 765 ഡബിൾ ഡെക്കർ ബസ് നവീകരിച്ചിട്ടുണ്ട്. ഈ ബസ്സിന്റെ റൂഫ് ടോപ്പും, സൈഡ് പാനലുകളും ഗ്ലാസ്സുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും, മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നിവ ഏർപ്പെടുത്തുകയും ചെയ്തു. യാത്രക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ചാർജിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അപ്പർ ഡെക്കിൽ 38 പേർക്കും ലോവർ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാൻ ആകർഷകമായ സീറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് സെൻട്രൽ വർക്ക്ഷോപ്പിൽ ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കിയത്.


2024-25 ശബരിമല സീസണിൽ ബി.ടി.സി. 932 പ്രത്യേക ചാർട്ടേഡ് ട്രിപ്പുകൾ നടത്തി, മുൻവർഷങ്ങളിലെ (2022-23ൽ 204, 2023-24ൽ 256) ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വർദ്ധനവാണ്. 2025ലെ തിരുവൈരണിക്കുളം സീസണിൽ ബി.ടി.സി 250 ട്രിപ്പുകൾ നടത്തി 75 ലക്ഷം ടേൺ ഓവർ നേടി. ഇത് മുൻവർഷങ്ങളിലെ ശരാശരി 100 ട്രിപ്പുകളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവാണ്. 2025ലെ ആറ്റുകാൽ പൊങ്കാലക്ക് 105 ട്രിപ്പുകൾ നടത്തി. മുൻവർഷങ്ങളിൽ ഇത് ശരാശരി 25 ട്രിപ്പുകൾ മാത്രമായിരുന്നു.


2024-25 കാലയളവിൽ ബി.ടി.സി കേരളത്തിനുള്ളിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ടൂർ പാക്കേജുകൾ ആരംഭിച്ചു. ശബരിമല സീസണൽ പെർമിറ്റുകൾ ഉപയോഗിച്ച് വെള്ളാങ്കണ്ണി ഉൾപ്പെടെയുള്ള മറ്റ് ഇന്റര്‍‌സ്റ്റേറ്റ് ട്രിപ്പുകളും വിജയകരമായി ആരംഭിച്ചു.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പ്രോജക്ടിന് കീഴിൽ 1,500-ലധികം ടൂർ പാക്കേജുകൾ കൈകാര്യം ചെയ്യാൻ ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്.


ബുക്കിംഗ് ട്രെൻഡുകളും ഉപഭോക്തൃ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ Al അധിഷ്ഠിത വ്യക്തിഗത ശുപാർശകൾ, സുരക്ഷിത പേയ്മെന്റ് ഗേറ്റ്‌വേകൾ, തത്സമയ അപ്ഡേറ്റുകൾ, ക്രോസ്-പ്ലാറ്റ്ഫോം അനുയോജ്യത, ശക്തമായ റിപ്പോർട്ടിംഗ് ടൂളുകൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് മുന്നേറുകയാണ്.


കരുത്തോടെ കേരളം- 42


Share this story

Share

Related Stories