The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട് മെഡിക്കൽ കോളേജ്: എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എൻ.എ.ബി.എൽ. അംഗീകാരം

* പരിശോധനാ റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരംസംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക…

Kerala21 Jun 2025, 2:15 AM 34,301
കോഴിക്കോട് മെഡിക്കൽ കോളേജ്: എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എൻ.എ.ബി.എൽ. അംഗീകാരം

* പരിശോധനാ റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം


സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.: 15189-2022 സ്റ്റാൻഡേർഡ്സ് പ്രകാരം എൻ.എ.ബി.എൽ. അംഗീകാരം ലഭിച്ചു. 2024 മുതൽ മുൻകാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐ.എസ്.ഒ.: 15189-2022 നിലവാരത്തിലുള്ള എൻ.എ.ബി.എൽ. അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവർത്തനം നടത്തുന്ന മെഡിക്കൽ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.


എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയിൽ രോഗികൾക്ക് ഒ.പി. ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച്.ഐ.വി. ടെസ്റ്റിങ് ചെയ്തു കൊടുക്കുന്നു. എച്ച്.ഐ.വി. പോസിറ്റീവായ രോഗികൾക്ക് തുടർ ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള സി.ഡി. 4 ടെസ്റ്റിങ്ങും വൈറൽലോഡ് ടെസ്റ്റിങ്ങും തികച്ചും സൗജന്യമാണ്. ഐ.എസ്.ഒ.:15189-2022 നിലവാരത്തിലുള്ള എൻ.എ.ബി.എൽ. അംഗീകാരമുള്ളതിനാൽ ഇവിടെ നിന്നും രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ഉള്ളതാണ്.


വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കൽ കോളേജിനുള്ളത്. നിപ ഉൾപ്പെടെയുള്ള വിവിധ വൈറസുകളെ കണ്ടെത്താനുള്ള റീജിയണൽ വൈറസ് റിസർച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി (വി.ആർ.ഡി.എൽ) പ്രവർത്തിച്ചു വരുന്നു. രാജ്യത്തെ 10 റീജിയണൽ വൈറസ് റിസർച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളിൽ ഒന്നാണ് കോഴിക്കോട്ടെ ഈ ലാബ്. നിപ പരിശോധനയ്ക്കുള്ള ആർടിപിസിആർ സംവിധാനങ്ങളുൾപ്പെടെ ഇവിടെ സജ്ജമാണ്. ബി.എസ്.എൽ. ലെവൽ 3 ലാബ് നിർമ്മാണത്തിലാണ്.


പ്രിൻസിപ്പാൾ ഡോ. സജിത്കുമാറിന്റെ ഏകോപനത്തിൽ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിത പി.എം., ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ ഇന്ദു പി., ക്വാളിറ്റി മാനേജർ ഡോ. ഷീന കെ., മെഡിക്കൽ ഓഫിസർമാരായ ഡോ. മായ സുധാകരൻ, ഡോ. മിനി, ഡോ. ഫൈറോസ് സി.പി., ഡോ. ജയേഷ് ലാൽ, കൗൺസിലർമാരായ ദീപക് മോഹൻ, ലിജി പി., റസീന എം. ടെക്നീഷ്യൻമാരായ ഇന്ദു കെ., ബവിഷ പി.,സുജിന പി.കെ., രമ ടി.ടി., സജ്‌ന സി. എന്നിവരടങ്ങുന്നതാണ് ടീം.


Share this story

Share

Related Stories