The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊട്ടേക്കാട് – മുണ്ടൂര്‍ റോഡ് നവീകരണത്തിന് തുടക്കമായി

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചുവടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൊട്ടേക്കാട് – മുണ്ടൂര്‍ റോഡിന്റെ ബി എം ആന്റ് ബി സി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള…

Kerala01 Mar 2024, 5:25 PM 49,077
കൊട്ടേക്കാട് – മുണ്ടൂര്‍ റോഡ് നവീകരണത്തിന് തുടക്കമായി

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു


വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൊട്ടേക്കാട് – മുണ്ടൂര്‍ റോഡിന്റെ ബി എം ആന്റ് ബി സി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തില്‍ നവീകരിച്ചുവരികയാണെന്നും ദേശീയ പാതകള്‍ക്കൊപ്പം ഗ്രാമീണ റോഡുകളും ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


തൃശ്ശൂര്‍ – കുറ്റിപ്പുറം, കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ എന്നീ സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൊട്ടേക്കാട് – മുണ്ടൂര്‍ റോഡ്. തൃശ്ശൂര്‍ ടൗണിനെയും, സംസ്ഥാനപാതയെയും, മെഡിക്കല്‍ കോളേജ്, നിരവധി വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. റോഡിന്റെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി വിയ്യൂര്‍ മുതല്‍ ചെമ്പിശ്ശേരി റെയില്‍വേ പാലം വരെയുള്ള റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ നവീകരിച്ചിരുന്നു.


റോഡിന്റെ ബാക്കി ദൂരം 12.70 കോടി രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. റോഡിലെ പ്രധാന വളവുകളില്‍ ഇന്റര്‍ലോക്ക് പേവിങ് വര്‍ക്ക്, കാന നിര്‍മ്മാണം, പുതിയ കള്‍വെര്‍ട്ട് നിര്‍മ്മാണം, പഴയ കള്‍വേര്‍ട്ടുകളുടെ എക്സ്റ്റന്‍ഷന്‍, റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ് സേഫ്റ്റി പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിര്‍മ്മാണം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ ഉള്‍പ്പെടെ നിരവധി റോഡ്, പാലം, അടിസ്ഥാന സൗകര്യ വികസനങ്ങളാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടക്കുന്നത്.


നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലക്ഷ്മി വിശ്വംഭരന്‍, തങ്കമണി ശങ്കുണ്ണി, കെ.കെ ഉഷാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എം.ഡി വികാസ് രാജ്, മിനി ഹരിദാസ്, കെ.എം ലെനിന്‍, ജില്ലാ പഞ്ചായത്ത് അംഗം ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി സനീഷ്, ജ്യോതി ജോസഫ്, ഷീല സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, പി.എ ലോനപ്പന്‍, സി.ഒ ഔസേഫ്, മിനി പുഷ്‌ക്കരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.ജെ അജിമോള്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories