The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോട്ടായി-1, മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

റവന്യൂ വകുപ്പ് ഏറ്റവും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കുംവേഗതയിലേക്കും മുന്നേറുന്നു: മന്ത്രി കെ. രാജന്‍എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മ…

Kerala07 Feb 2024, 6:45 AM 48,238
കോട്ടായി-1, മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

റവന്യൂ വകുപ്പ് ഏറ്റവും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കുംവേഗതയിലേക്കും മുന്നേറുന്നു: മന്ത്രി കെ. രാജന്‍


എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വേഗതയിലേക്കും മുന്നേറുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടായി-1, മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഭൂരഹിതരായ മനുഷ്യരില്ലാത്ത വിധം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ രണ്ടേകാല്‍ ലക്ഷത്തോളം പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാനായി. മുപ്പതിനായിരം പട്ടയങ്ങള്‍ കൂടി തയ്യാറായിക്കഴിഞ്ഞു. റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തി 848 കോടിയുടെ പിന്‍ബലത്തോടെ നാലായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് സംസ്ഥാനത്തെ 27 സ്ഥലങ്ങളില്‍ കോറസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിഗ്നല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിനുള്ള വലിയ തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്. ഒരു വര്‍ഷത്തിനകം തന്നെ 2.10 ലക്ഷത്തോളം ഹെക്ടര്‍ ഭൂമി അളന്ന് തീര്‍ക്കാനായി എന്നത് ഗുണകരമായ കാര്യമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


കോട്ടായിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി.  കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിലക്ഷ്മി, ഗ്രാമപഞ്ചായത്തംഗം മഹേഷ്, ഗ്രാമപഞ്ചായത്തംഗം മഹേഷ് കുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ ഡോ. എം.സി റെജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. രജനി, വാര്‍ഡംഗം ഷഫീന നജീബ്, മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു.


Share this story

Share

Related Stories