The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി

കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്&#x20…

Kerala23 Feb 2024, 9:55 PM 27,452
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി

കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. രോഗീ സൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികള്‍ ആര്‍ദ്രം മിഷനിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ആരോഗ്യമേഖലാവികസനത്തിന്റെ പുതിയ ചുവടുവെപ്പ് കൂടിയാണ് കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


കൊരട്ടിക്കും സമീപ ജില്ലയായ എറണാംകുളത്തെ ജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയെന്നും അധ്യക്ഷപ്രസംഗത്തില്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 4 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം. രണ്ട് നിലകളിലായി ഒരുങ്ങുന്ന ഒ.പി കെട്ടിടത്തില്‍ ഒ.പി മുറികള്‍, മൈനര്‍ ഒ.ടി, ഒ.പി ഡ്രസിങ് മുറി, ഫോട്ടോ തെറാപ്പി മുറി, നിരീക്ഷണ മുറി, ഒ.പി കൗണ്ടര്‍, നൂറ് പേര്‍ക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് സ്ഥലം, ഫാര്‍മസി, മെഡിക്കല്‍ സ്റ്റോര്‍, സ്റ്റോര്‍ സൂപ്രണ്ട് മുറി, ഡോക്ടര്‍മാര്‍ക്കുള്ള വിശ്രമ മുറി, നഴ്‌സുമാര്‍ക്കുള്ള മുറികള്‍, നഴ്‌സിങ്ങ് സ്റ്റേഷന്‍, ടോയ്‌ലറ്റ്, പോര്‍ച്ച് സൗകര്യം ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദത്തോടെയാണ് നിര്‍മ്മിക്കുന്നത്.


പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫ്‌ലെമി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീലാ സൂബ്രഹ്മണ്യന്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സ്‌നേഹജ, വാര്‍ഡ് മെമ്പര്‍ ലിജോ ജോസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories