The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൂടുംബശ്രീ ദേശീയ സരസ് മേള: ചെങ്ങന്നൂരിൽ സ്വാഗത സംഘം രൂപീകരിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മെയ് മാ…

Kerala17 Feb 2024, 6:55 PM 44,576
കൂടുംബശ്രീ ദേശീയ സരസ് മേള: ചെങ്ങന്നൂരിൽ സ്വാഗത സംഘം രൂപീകരിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മെയ് മാസം ചെങ്ങന്നൂരിലാണ് സരസ്സ് മേള നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാദേശിക സംരംഭകരുടെ ഉത്പ്പന്നങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും അണിനിരത്തുന്ന ഉത്പന്ന പ്രദർശന വിപണന, സാംസ്കാരിക കലാ ഭക്ഷ്യമേളയാണ് 11 ദിവസം ചെങ്ങന്നൂരിൽ നടക്കുന്നത്.


തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.പി രാജേഷ്, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ സംഘാടകസമിതി മുഖ്യരക്ഷാധികാരികളാണ്. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ചെയർമാനും കൊടിക്കുന്നിൽ സുരേഷ് എം.പി ആരിഫ് എം.പി, എം.എൽ.എമാരായ ദലീമ ജോജോ , പി.പി ചിത്തരഞ്ജൻ, എച്ച്.സലാം , രമേശ് ചെന്നിത്തല , തോമസ് കെ. തോമസ് , എം.എസ് അരുൺകുമാർ , യു.പ്രതിഭ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂർ നഗരസഭ അധ്യക്ഷ ശോഭാ വർഗീസ് തുടങ്ങിയവർ വൈസ് ചെയർമാൻമാരാകും. ജില്ലാ കളക്ടർ ജോൺ വി സാമുവൽ ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബു കൺവീനറുമാകും. ജോയിൻ കൺവീനർമാരായി കെ.എം.എം.സി.എൽ എം. എച്ച് റഷീദ്, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന 251 എക്സിക്യൂട്ടീവ് അംഗങ്ങളും 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും രൂപീകരിച്ചു.


ചെങ്ങന്നൂർ


ഐ.എച്ച്.ആർ.ഡി കോളേജ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള ദേവി, ഹേമലത ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പുഷ്പലത മധു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ എം.ജി സുരേഷ് തുടങ്ങിയവർ സംസാരിച്ചു


Share this story

Share

Related Stories