The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

കൊല്ലം @75: വ്യത്യസ്ത തൈകളും വിത്തുകളും അപൂര്‍വ ചെടികളും ആശ്രാമത്ത്

കൊല്ലം @75ല്‍ വിവിധയിനം ഫലവര്‍ഗങ്ങളുടെയും അപൂര്‍വ വിഭവങ്ങളുടെയും ചെടികളുടെയും തുടങ്ങി എല്ലാ കൃഷി ഉത്പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കി കാര്‍ഷിക വികസന &#8…

Kerala10 Mar 2025, 2:16 AM 24,760
കൊല്ലം @75: വ്യത്യസ്ത തൈകളും വിത്തുകളും അപൂര്‍വ ചെടികളും ആശ്രാമത്ത്

കൊല്ലം @75ല്‍ വിവിധയിനം ഫലവര്‍ഗങ്ങളുടെയും അപൂര്‍വ വിഭവങ്ങളുടെയും ചെടികളുടെയും തുടങ്ങി എല്ലാ കൃഷി ഉത്പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കി കാര്‍ഷിക വികസന – കര്‍ഷക ക്ഷേമ വകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കൃഷിയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിനുള്ള വിപണനവും സ്റ്റാളുകളില്‍ നടത്തിവരുന്നു.


സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പ്രദര്‍ശന സ്റ്റോളില്‍ വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും 19 തരം മാമ്പഴങ്ങളും, നാലുതരം ഇഞ്ചികളും, എക്സോട്ടിക് ഫലവര്‍ഗങ്ങളും, തേനും അതിന്റെ ഉത്പന്നങ്ങളും, കൂണും അതിന്റെ വ്യത്യസ്ത കൃഷി ഘട്ടങ്ങളും, കൂണുകളുടെ വിവിധ ഉത്പ്പന്നങ്ങളും, ചെടികളും, പലഹാരങ്ങളും കാര്‍ഷിക വികസന വകുപ്പിന്റെ വിവിധ കാര്‍ഷിക വിളവുകളും ഉല്‍പ്പന്നങ്ങളും സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇന്‍ഡോര്‍ പ്ലാന്റുകളും ഹൈടെക് ഫാമിന്റെ മിനിയേച്ചര്‍ രൂപവും ഇവിടെ കാണാന്‍ സാധിക്കും. ഈ സ്റ്റോറിലെ മറ്റൊരു മുഖ്യ ആകര്‍ഷകമാണ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. സിറ്റികളില്‍ താമസിക്കുന്ന പുതുതലമുറയ്ക്ക് കൃഷിയില്‍ ഉണ്ടായേക്കാവുന്ന പരിമിതികള്‍ നികത്താനുള്ള ഒരു സംവിധാനമാണിത്.


പ്ലാന്റ് വിത്ത് ക്ലീനിക്ക് എന്ന ആശയത്തോടെ വിളകളുടെ ആരോഗ്യ സംരക്ഷണം, നെല്‍കൃഷിയില്‍ ഉണ്ടാകുന്ന കീടങ്ങളുടെ വിവരങ്ങള്‍, നെല്ല് രോഗങ്ങള്‍, അവയെ ചെറുക്കുന്നതിനുള്ള വഴികള്‍, ചെടിയുടെ ഓരോ രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഞ്ചല്‍ കൃഷിത്തോട്ട ഫാമിലെ വിവിധ തൈകള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, തെങ്ങ്, അലങ്കാര ചെടികള്‍, വിത്തുകള്‍ തുടങ്ങിയവയും ഇവിടെ ലഭിക്കും.


\"\"


അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയായ ആത്മയുടെ ആനയടി, ഗ്രീന്‍ കൊല്ലം, നെടുമ്പന എന്നീ കൃഷിക്കൂട്ടങ്ങളിലെ ഉല്‍പ്പന്നങ്ങളാണ് ആത്മ സ്റ്റോളില്‍ വിപണനത്തിന് വച്ചിരിക്കുന്നത്. മില്ലറ്റുകള്‍, തേന്‍, നെയ്യ്, കൂവപ്പൊടി, കൂണ്‍, അരിപ്പൊടി, ചക്ക ഉല്‍പ്പന്നങ്ങള്‍, ചിപ്സ്, പ്രോട്ടീന്‍ മിക്സ്, കേരള ഗ്രോയുടെ ഹെല്‍ത്ത് മിക്സ് തുടങ്ങിയ വിവിധയിനം ഉല്‍പ്പന്നങ്ങളാണ് ഇവിടെ പ്രധാനമായും വില്‍ക്കാനായി വച്ചിരിക്കുന്നത്. വനിതാ കൃഷിക്കൂട്ടമായ ആത്മ വുമണ്‍ എംപവര്‍മെന്റിന്റെ പ്രാധാന്യം വിളിച്ചോതുന്ന സംഘടനയാണ്.


പച്ചക്കറി തൈകള്‍, അഗസ്തി ചീര, കുറ്റി കുരുമുളക്, പഞ്ചഗവ്യം വളം, ഫൈബര്‍ ചെടിച്ചട്ടികള്‍, ഗോതമ്പ് പുല്ല്, മൈക്രോ ഗ്രീന്‍ എന്നിവ ഹരിതലക്ഷ്മി ബ്ലോക്ക് നഴ്സറിയുടെ സ്റ്റാളില്‍ കാണാം. പോഷകഗുണം ഏറ്റവും കൂടുതല്‍ ഉള്ളതും 10 ദിവസം കൊണ്ട് വിളവെടുപ്പ് നടത്താവുന്നതുമായ പയര്‍, തിന, മുതിര, ഉഴുന്ന്, കപ്പലണ്ടി മുതലായവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കൃഷി രീതിയായ മൈക്രോഗീന്‍സ് സംവിധാനം അടുത്തറിയാനും സ്റ്റാളില്‍ വരുന്നവര്‍ക്ക് അവസരമുണ്ട്.


Share this story

Share

Related Stories