The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാർഷിക സ്വയംപര്യാപ്തതയിലേക്ക് കേരളത്തിന്റെ മുന്നേറ്റം

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘നവോത്ഥാൻ’, ‘കൃഷി സമൃദ്ധി’ തുടങ്ങിയ പദ്ധതികൾക്കൊപ്പം, ‘ഓണ…

Kerala24 Jun 2025, 3:25 AM 52,163
കാർഷിക സ്വയംപര്യാപ്തതയിലേക്ക് കേരളത്തിന്റെ മുന്നേറ്റം

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘നവോത്ഥാൻ’, ‘കൃഷി സമൃദ്ധി’ തുടങ്ങിയ പദ്ധതികൾക്കൊപ്പം, ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കുടുംബങ്ങളിൽ കാർഷികസംസ്‌കാരം വളർത്താൻ കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാർഷിക കേരളത്തിന് പുതിയ ഉണർവാണ് സമ്മാനിക്കുന്നത്.


ഓണക്കാലത്ത് പച്ചക്കറി വിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയാനും വിപണിയിൽ പച്ചക്കറിലഭ്യത ഉറപ്പുവരുത്താനും വിഷരഹിത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി നടപ്പാക്കുന്നത്. വഴുതന, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ തൈകൾ നട്ട് പരിപാലിക്കാൻ ഈ പദ്ധതി പ്രോത്സാഹനം നൽകുന്നു.കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ – എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരു ജനകീയ മുന്നേറ്റമായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.


പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകരിൽ നിന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സംവിധാനവും നിലവിലുണ്ട്.

ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 1076 കൃഷി ഭവനങ്ങൾ വഴിയാണ് ഈ തൈകളും വിത്തുകളും ജനങ്ങളിലേക്ക് എത്തുന്നത്. ഉത്സവ സീസണുകളിൽ പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമായ പദ്ധതി ഇതിനകം നിരവധിപേരെ വീട്ടുവളപ്പിലും മട്ടുപ്പാവിലും വരെ പച്ചക്കറി കൃഷി ആരംഭിക്കാൻ പ്രേരിപ്പിച്ചു.


‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയിലൂടെ പച്ചക്കറി കൃഷി മുന്നേറ്റത്തിനൊപ്പം വാർഷിക പച്ചക്കറി ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചു. 2015-16 സാമ്പത്തിക വർഷത്തിൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം, 2023-24-ൽ 17.2 ലക്ഷം ടണ്ണായി വർദ്ധിച്ചു എന്നത് സർക്കാരിന്റെ ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്.


കേരളത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായി മാറുകയാണ് ഈ സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം. വിഷമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത്, ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി സർക്കാർ പദ്ധതിയുടെ ഭാഗമാകാം.


കരുത്തോടെ കേരളം- 64


Share this story

Share

Related Stories