The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു. വികസിത് ഭാരത് @2047 തീമിലൊരുക്കിയ ന്യൂ ഡെൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേളയിൽ വിവിധ സ…

Kerala22 Nov 2024, 6:00 PM 15,528
അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു. വികസിത് ഭാരത് @2047 തീമിലൊരുക്കിയ ന്യൂ ഡെൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ വകുപ്പുകൾക്കും പവലിയനുണ്ട്. കൂട്ടത്തിൽ ജനങ്ങളെ ആകർഷിച്ചു ശ്രദ്ധേയമാകുകയാണ് കേരള പവലിയൻ. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദർശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയന്റെ പ്രധാന ആകർഷണം.\"\"


ആദ്യദിനങ്ങൾ ബിസിനസ് സന്ദർശകർക്കായിട്ടുള്ളതാണെങ്കിലും സംസ്ഥാനത്തിന്റെ ശുദ്ധമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചറിയുന്ന തദ്ദേശവാസികളും പ്രവാസിമലയാളികളും വിദേശികളും വൻതോതിലാണ് കേരളത്തിന്റെ സ്റ്റാളിലേക്ക് ഒഴുകി എത്തുന്നത്.


ആദ്യദിനം മുതലുള്ള വിലക്കിഴിവും കേരള പവലിയനിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഹാൻഡ് വീവിലും, ഹാന്റെക്‌സിലും 20 % കിഴിവ് ലഭ്യമാണ്. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയും ചക്കപ്പൊടിയും വാട്ടുകപ്പയും മീൻ വിഭവങ്ങളും വാങ്ങാനും രുചിച്ചറിയാനും വൻ തിരക്കാണ് കേരള പവലിയനിലും കേരളത്തിന്റെ ഫുഡ് കോർട്ടിലും. സാഫിന്റെ സ്റ്റാളിൽ ചെമ്മീൻ ഫ്രൈയ്ക്കും അച്ചാർ വിഭവങ്ങൾക്കും വൻ ഡിമാന്റാണ്. വെളിച്ചെണ്ണ, കുരുമുളക്, കശുവണ്ടി, ബനാന ചിപ്‌സ് , ഡ്രൈ ഫിഷ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കുടുംബശ്രീ സാഫ് എന്നിവരുടെ ഫുഡ് സ്റ്റാളുകളിലും വൻ തിരക്കാണ്.\"\"


സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്‌സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാൻവീവ് , ഹാന്റ് ലൂം & ടെക്സ്റ്റയിൽസ്, കോഓപറേറ്റീവ് സൊസൈറ്റി , മാർക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻന്റി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( കൈരളി), ബാംബു വികസന കോർപ്പറേഷൻ, കയർ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള ആഗ്രോ സ്റ്റോർ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിങ്ങനെ 24 സ്റ്റാളുകളാണ് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവിലിയനിൽ അണിനിരക്കുന്നത്.


ഈ മാസം 27വരെയാണ് മേള.


Share this story

Share

Related Stories