The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സബ്ജറ്റ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു

കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സംബന്ധിച്ച  സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ സമർപ്പിച്ചു. 1968ൽ രൂപീകരിച്ച 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് പരിഷ്‌കര…

Kerala04 Jul 2024, 10:10 PM 24,384
കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സബ്ജറ്റ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു

കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ സംബന്ധിച്ച  സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ സമർപ്പിച്ചു. 1968ൽ രൂപീകരിച്ച 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് പരിഷ്‌കരിച്ച് ജനോപകാരപ്രദമാക്കുന്നത്.


റവന്യു റിക്കവറി നടപടികൾക്ക് നിശ്ചിതകാലത്തേക്ക് നിബന്ധനകളോടെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതിയാണ് പരിഷ്‌കരണത്തിൽ പ്രധാനം. നേരത്തെ ഹൈക്കോടതി പരിഗണിച്ച കേസിൽ ആർആർ നടപടി സ്റ്റേ ചെയ്യാൻ സർക്കാരിന് അനുമതി ഇല്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമ ഭേദഗതിയിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അധികാരം ചേർത്തത്.


റവന്യു റിക്കവറി തുകയുടെ പലിശ നിരക്ക് നിലവിൽ 12 ശതമാനമാണ്. അത് ഒമ്പത് ആയി കുറച്ചു. സ്ഥാപനവും വ്യക്തിയും തമ്മിലുള്ള ബാധ്യത സംബന്ധിച്ച കരാറിലെ പലിശ നിരക്ക് ഒമ്പത് ശതമാനത്തിൽ കുറവാണെങ്കിൽ, ആ പലിശയേക്കാൾ കൂടുതൽ ഈടാക്കാനാവില്ല എന്നും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ജപ്തി ചെയ്ത ജംഗമ വസ്തുക്കളുടെ വില്പന, ലേലം എന്നിവയിലും കാലാനുസൃതമായ ജനകീയ മാറ്റമാണ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. സ്ഥാവര, ജംഗമ വസ്തുക്കളുടെ പൊതുലേലത്തിനൊപ്പം ഇ-ലേലവും ഉൾപ്പെടുത്തി. പത്രങ്ങൾക്കുപുറമെ ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിലും നോട്ടീസ് പ്രസിദ്ധീകരിക്കാം.


മതിയായ തുകയ്ക്ക് ലേലം കൊള്ളാൻ ആളില്ലെങ്കിൽ സർക്കാരിലേക്ക് ലേലം കൊള്ളുന്ന വ്യവസ്ഥയാണ് നിലവിൽ. ഇതിൽ സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങളുടെ പേർക്കും ലേലം ചെയ്യാം എന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.


Share this story

Share

Related Stories