The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വിദ്യാർഥികൾക്ക് വിജയത്തിളക്കം

യു.പി.എസ്.സിയുടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. ആകെ 1,009 പേരാണ് 2024 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ വിജയികളായി…

Kerala23 Apr 2025, 4:50 AM 27,747
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വിദ്യാർഥികൾക്ക് വിജയത്തിളക്കം

യു.പി.എസ്.സിയുടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. ആകെ 1,009 പേരാണ് 2024 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ വിജയികളായിട്ടുള്ളത്. ഇതിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ പരിശീലന പദ്ധതികളായ പ്രിലിംസ് കം മെയിൻസ് (റെഗുലർ), പ്രിലിംസ് മെയിൻസ് (വീക്കെൻഡ്), സിവിൽ സർവീസ് ഫൗണ്ടേഷൻ ബാച്ച്, അഡോപ്ഷൻ സ്‌കീം തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുള്ള 42 മലയാളികൾ ഉൾപ്പെടുന്നു. ആൽഫ്രഡ് തോമസ്, മാളവിക ജി. നായർ, നന്ദന ജി. പി, സോണറ്റ് ജോസ്, റീനു അന്ന മാത്യു, ദേവിക പ്രിയദർശിനി എന്നിവർ ആദ്യത്തെ 100 റാങ്കുകളിൽ ഉൾപ്പെട്ടവരാണ്.


മികച്ച അധ്യാപനം, പരിചയ സമ്പന്നരായ അദ്ധ്യാപകർ, തുടർച്ചയായി നടത്തുന്ന മോഡൽ പരീക്ഷാ പരിശീലനം, മികച്ച ലൈബ്രറി എന്നീ സൗകര്യങ്ങൾ അക്കാഡമി നൽകുന്നു. യു.പി.എസ്.സി നടത്തുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് ‘അഡോപ്ഷൻ’ സ്‌കീം’ മുഖേന മികച്ച ഇന്റർവ്യൂ പരിശീലനവും അക്കാഡമി നൽകുന്നുണ്ട്. പ്രഗൽഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും വിവിധ വിഷയങ്ങളിലെ വിദഗ്ധരെയും ഉൾപ്പെടുത്തി രണ്ട് മാസം നീളുന്ന ഇന്റർവ്യൂ പരിശീലനമാണ് അക്കാഡമി നൽകുന്നത്.


അഭിമുഖ പരീക്ഷയ്ക്കുള്ള പരിശീലനം സൗജന്യമായാണ് അക്കാഡമി നടത്തുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ യാത്ര, ഡൽഹി കേരള ഹൗസിൽ സൗജന്യ താമസം എന്നിവ നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം, സർക്കാരിന്റെ വിവിധ സ്‌കോളർഷിപ് പദ്ധതികൾ എന്നിവയും അക്കാഡമിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. മിതമായ ഫീസാണ് അക്കാഡമി പരിശീലനത്തിന് ഈടാക്കുന്നത്.


Share this story

Share

Related Stories