The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുട്ടികൾക്ക് കാവലായി കേരള പോലീസ്

കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച ‘ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ’ (Child Friendly Police Station – CFPS)…

Kerala19 Jun 2025, 6:20 AM 50,315
കുട്ടികൾക്ക് കാവലായി കേരള പോലീസ്

കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച ‘ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ’ (Child Friendly Police Station – CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.




◈ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ ദൗത്യം:




ഈ സ്റ്റേഷനുകൾ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം നൽകുന്ന അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികൾക്കെതിരെയുള്ള ഏതൊരു അതിക്രമമോ, ദുരുപയോഗമോ, കൃത്യമായും സൂക്ഷ്മമായും അന്വേഷിക്കപ്പെടുന്നു എന്നും, കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നു എന്നും ഉറപ്പുവരുത്തുന്നു.




സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളെ കണ്ടെത്തി പരിപാലിക്കുകയും, ഒരു കുട്ടി പോലും ബാലവേലയിലോ ഭിക്ഷാടനത്തിലോ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ലക്ഷ്യമാണ്.



കുട്ടികൾക്കോ, രക്ഷകർത്താവിനോ, അല്ലെങ്കിൽ കുട്ടികളെ സംബന്ധിച്ച പ്രശ്നവുമായി വരുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ.




◈ ശിശു സൗഹൃദ സൗകര്യങ്ങളും സമീപനവും:




⁍ കുട്ടികളുമായി സംവദിക്കുന്നതിനായി പ്രത്യേക ഇടം/മുറി, ഇരിപ്പിടം, ശുചിമുറി, ശുദ്ധമായ കുടിവെള്ളം എന്നിവ ഈ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് സുഖപ്രദമായ ഇരിപ്പിടത്തോടുകൂടിയ പ്രത്യേക ഇടവും ഒരുക്കിയിരിക്കുന്നു.



⁍ ചൈൽഡ് വെൽഫെയർ ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരും ബന്ധപ്പെടേണ്ട വിവരങ്ങളും വ്യക്തമായി പ്രദർശിപ്പിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുന്ന ചെറു ലൈബ്രറിയും പുസ്തകങ്ങളും ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്.



⁍ സ്റ്റേഷൻ സന്ദർശിക്കുന്ന ഓരോ കുട്ടിയെയും സ്വന്തം കുട്ടിയായി കരുതി ഇടപെടാനുള്ള സന്നദ്ധത പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുന്നു.



⁍ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനാണ് എപ്പോഴും മുൻഗണന.



⁍ പ്രായം, ലിംഗഭേദം, മതം, ജാതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളെയും തുല്യമായി പരിഗണിക്കും.



⁍ ആഘാതം അനുഭവിക്കുന്ന കുട്ടികളോട് ഉപാധികളില്ലാത്ത സഹാനുഭൂതി പ്രകടിപ്പിക്കണം.



⁍ മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് മനശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ് പോലീസുകാർക്ക് നൽകിയിട്ടുണ്ട്. ഇത്തരം കുട്ടികളുമായി ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഓരോ കുട്ടിയെയും വിലയിരുത്താനും, മുൻധാരണകളില്ലാതെ അവരെ കേൾക്കാനും, ആവശ്യമായ സന്ദർഭങ്ങളിൽ വിദഗ്ദ്ധ സഹായം നൽകാനും പ്രാപ്തിയുണ്ടായിരിക്കണം.




ഒരു പോലീസ് സ്റ്റേഷനെ സമീപിക്കുന്ന അതിജീവിക്കപ്പെട്ട വ്യക്തി, കുട്ടി, അല്ലെങ്കിൽ സ്ത്രീയുടെ അവസാന ആശ്രയമായി ഒരു പരാതി രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. നിയമവുമായി എതിരിട്ടുനിൽക്കുന്ന കുട്ടികളുമായി ഇടപെടുമ്പോൾ ‘എന്ത് സംഭവിച്ചു’ എന്നതിനേക്കാൾ ‘എന്തുകൊണ്ട് സംഭവിച്ചു’ എന്നതിന് ഊന്നൽ നൽകാനും പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




ഈ പദ്ധതിയിലൂടെ, കുട്ടികൾക്ക് സുരക്ഷിതവും നീതിയുക്തവുമായ ഒരു ഭാവിയാണ് കേരള പോലീസ് ഉറപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.




കരുത്തോടെ കേരളം- 59


Share this story

Share

Related Stories