The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റിപ്പബ്ലിക് ദിന ക്യാമ്പിൽ അഭിമാനനേട്ടവുമായികേരള എൻ.സി.സി

കേരള ലക്ഷദ്വീപ് മികച്ച ഡയറക്ടറേറ്റ്ആദരമൊക്കുമെന്ന് മന്ത്രി ഡോ. ബിന്ദുഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള എൻ.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു…

Kerala02 Feb 2024, 6:10 PM 15,261
റിപ്പബ്ലിക് ദിന ക്യാമ്പിൽ അഭിമാനനേട്ടവുമായികേരള എൻ.സി.സി

  • കേരള ലക്ഷദ്വീപ് മികച്ച ഡയറക്ടറേറ്റ്

  • ആദരമൊക്കുമെന്ന് മന്ത്രി ഡോ. ബിന്ദു


ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള എൻ.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. രാജ്യത്തെ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ ഡയറക്ടറേറ്റിനുളള ട്രോഫി സ്വന്തമാക്കി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ വർഷം നടന്ന എൻസിസിയുടെ ഓവറോൾ പ്രകടനത്തിന് അഖിലേന്ത്യാതലത്തിൽ കേരള എൻസിസി ഇത്തവണ നാലാം സ്ഥാനവും സ്വന്തമാക്കി. 2023-ലെ പതിനൊന്നാം സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം തിളക്കമാർന്ന ഈ നേട്ടം കൈവരിച്ചത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് സംസ്ഥാനത്തിന് അഭിമാനമായി മാറിയ കേഡറ്റുകളെ ഫെബ്രുവരി അഞ്ചിന് ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് അഞ്ചു മണിയ്ക്ക് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.


2023 ഡിസംബർ 30 മുതൽ 2024 ജനുവരി 29 വരെ ഡൽഹിയിലായിരുന്നു റിപ്പബ്ലിക് ദിന ക്യാമ്പ്. കേരളത്തിൽ നിന്ന് പങ്കെടുത്ത 124 കേഡറ്റുകളും വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വിവിധ മത്സരങ്ങളിൽ ഇന്നവേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ബാലെയ്ക്ക് രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിന് മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. സർജന്റ് ചിൻമയി ബാബു രാജ്,  ജൂനിയർ ആർമി ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ വെളളി മെഡൽ നേടി. കോർപ്പറൽ ആകാശ് സൈനിയ്ക്ക് അശ്വാരൂഢ മത്സരത്തിന്റെ ഹാക്‌സ് ഇനത്തിന് വെങ്കല മെഡൽ ലഭിച്ചു. സർജന്റ് സെയിദ് മുഹമ്മദ് ഷാഹിൽ എൻ. കെ സീനിയർ നേവൽ ബെസ്റ്റ് കേഡറ്റിനുളള വെങ്കല മെഡൽ കരസ്ഥമാക്കി. ഡയറക്ടർ ജനറൽ എൻ.സി.സി ന്യൂഡൽഹിയുടെ പ്രത്യേക പരാമർശത്തിന് രണ്ട് കേഡറ്റുകൾ അർഹരായി – മന്ത്രി ബിന്ദു പറഞ്ഞു.


ദേശീയ തലത്തിൽ കേരള ലക്ഷദ്വീപ്  എൻ.സി.സി. ഡയറക്ടറേറ്റ് കരസ്ഥമാക്കിയ ഈ മികവാർന്ന   നേട്ടത്തിന് കേരള സർക്കാർ നൽകിയ എല്ലാ പിന്തുണയ്ക്കും എൻ സി സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ജെ.എസ്. മങ്കത്ത് വി.എസ്.എം അഭിനന്ദനവും നന്ദിയും അറിയിച്ചതും മന്ത്രി പങ്കുവെച്ചു.  തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ തിരിച്ചെത്തിയ കേഡറ്റുകൾക്ക് വർണ്ണാഭമായി വരവേറ്റുവെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.


Share this story

Share

Related Stories