The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലാവകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളം: മന്ത്രി ജി ആർ അനിൽ

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഡിജിറ്റൽ യുഗത്തി…

Kerala25 Sep 2024, 3:05 AM 33,116
ബാലാവകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളം: മന്ത്രി ജി ആർ അനിൽ

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരംക്ഷണ കമ്മീഷനും യൂണിസെഫും ചേർന്ന് സംഘടിപ്പിച്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല കൂടിയാലോചനാ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ബാലവകാശ സംരക്ഷണത്തിൽ ഗവൺമെന്റിനൊപ്പം പൊതു സമൂഹവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ അനന്തമായ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിലുള്ളത്. ഇത് അറിവിനും ജീവിത വിജയത്തിനും വേണ്ടി ഉപയോഗിക്കാൻ കഴിയണം. സമചിത്തതയോടെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന അവസ്ഥ സംജാതമാകണം. അണുകുടുംബങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ രക്ഷിതാക്കൾ ശ്രമിക്കും. ചിലത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് മനസ്സിലാക്കണം.


പഠനകാര്യങ്ങളിലും വ്യക്തിത്വ വികസനത്തിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. അത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നൽകി വേണം കുട്ടികളുടെ സമഗ്രമായ വളർച്ചക്ക് മാധ്യമങ്ങൾ സംഭാവന ചെയ്യേണ്ടതെന്നും  മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ കെ.വി.  മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരംക്ഷണ കമ്മീഷൻ അംഗം ബി മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയായി. യൂണിസെഫ്  കേരള- തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ എൽ റാവു മുഖ്യ പ്രഭാഷണം നടത്തി.


സിനിമാ ടെലിവിഷൻ കാലഘട്ടത്തിലെ ബാലവാകാശം എന്ന വിഷയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും, ഡിജിറ്റൽ കാലത്തെ ബാലാവകാശം എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ,  കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുധ്യം എന്ന വിഷയത്തിൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി കെ.കെ.  സുബൈറും സെഷനുകൾ നയിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ.  ഷാജു മോഡറേറ്ററായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ.സുനന്ദ നന്ദി അർപ്പിച്ചു.


Share this story

Share

Related Stories