The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം’ പ്രകാശനം ചെയ്തു

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗൗരവമായ വായനയെ ജനകീയമാക്കി: മന്ത്രി സജി ചെറിയാൻകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം-  ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം’ സാംസ്‌കാരിക, യുവജ…

Kerala27 Mar 2025, 6:50 AM 11,299
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം’ പ്രകാശനം ചെയ്തു

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗൗരവമായ വായനയെ ജനകീയമാക്കി: മന്ത്രി സജി ചെറിയാൻ


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം-  ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം’ സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ഗൗരവമായ വായനയെ ജനകീയമാക്കുന്നതിനും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ ജനാധിപത്യവൽകരിക്കുന്നത്തിനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനിക കൃതികൾ സർവകലാശാലാ ഉപയോഗത്തിന് നിലവാരമുള്ളവയാണെന്നും മന്ത്രി പറഞ്ഞു.


കൊളോണിയൽ ആധിപത്യം കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഉയർന്നു വന്ന സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളെയും ആഴത്തിൽ വിലയിരുത്തുന്ന ചരിത്രപുസ്തകമാണ് ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കേരളം’. സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം തയാറാക്കാനുള്ള പദ്ധതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ചത്. സർക്കാർ അത് ഗൗരവമായി പരിഗണിച്ച് പ്രത്യേക പദ്ധതി എന്ന നിലയിൽ ധനസഹായം അനുവദിക്കുകയായിരുന്നു.


ഇന്ത്യയിലെ എല്ലാ സാമൂഹിക ജനവിഭാഗങ്ങളും വിവിധ നിലകളിൽ അണിനിരന്ന അതിബൃഹത്തായ സാമൂഹിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു സമാനതകളില്ലാത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരം. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള വിമോചനപ്പോരാട്ടങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഇന്ത്യൻ സ്വാതന്ത്ര്യസമരം മുന്നോട്ടു വച്ച മഹത്തായ ആശയങ്ങൾ വെല്ലുവിളിക്കപ്പെടുകയും സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള തെറ്റായ ചരിത്രപാഠങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന വർത്തമാനകാലത്ത് ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും പൊതുവായനക്കാർക്കും ഒരേപോലെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.


പ്രശസ്ത ചരിത്രകാരനായ ഡോ. കെ.എൻ ഗണേഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുസ്തകം തയാറാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കേരളീയ പാഠങ്ങളെ എട്ട് അദ്ധ്യായങ്ങളിലൂടെ വിശകലനാത്മക രീതിയിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ.ആർ. പുസ്തകം ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റി കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി.


Share this story

Share

Related Stories