The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾ

വിറ്റുവരവിൽ കുതിപ്പുമായി കേരള ചിക്കൻ

കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത…

Kerala07 May 2025, 6:50 AM 24,125
വിറ്റുവരവിൽ കുതിപ്പുമായി കേരള ചിക്കൻ

കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.




സംശുദ്ധമായ കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ തുടക്കമിട്ട പദ്ധതിയാണ് കേരള ചിക്കന്‍. ആരംഭിച്ച് ആറ് വർഷം കൊണ്ട് അദ്ഭുതകരമായ നേട്ടങ്ങളാണ് കേരള ചിക്കൻ സ്വന്തമാക്കിയത്. ‍ഇന്ന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ 8% വും ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതി മുഖേനയാണ്.




450 ഫാമുകളും 139 ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനും കഴിയുന്നു. കേരള ചിക്കൻ ഫ്രോസണ്‍ ചിക്കന്‍ കറി കട്ടും വിപണിയിലെത്തിച്ചു. നിലവിൽ പതിനൊന്ന് ജില്ലകളിലാണ് കേരളാ ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്, ബാക്കിയുള്ള ജില്ലകളിലേക്കും ഈ സാമ്പത്തിക വർഷം തന്നെ വ്യാപിപ്പിക്കും.മീറ്റ് ഓൺ വീൽസ് എന്ന പേരിൽ മൊബൈൽ വിൽപ്പനശാലകളുടെ നടത്തിപ്പ് പ്രവർത്തനങ്ങളിലാണ് സർക്കാർ.




2019ൽ ആരംഭിച്ച പദ്ധതി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ(കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.




കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഇന്റഗ്രേഷൻ അഥവ കോൺട്രാക്ട് ഫാമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകി, വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരളചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തുന്നു.




സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും, കേരളത്തിലെ ആഭ്യന്തരവിപണിയുടെ 50 % ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാകുന്ന മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.





കരുത്തോടെ കേരളം- 16


Share this story

Share

Related Stories