The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമത്തിന് തുടക്കമായി

– മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചുമാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണു രണ്ടാം വട്ട കേരഗ്രാമം…

Kerala27 Jan 2024, 5:20 AM 14,417
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമത്തിന് തുടക്കമായി

– മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു


മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണു രണ്ടാം വട്ട കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത കേര ഉൽപ്പന്നങ്ങളുടെ അനന്ത സാധ്യതകൾ കണ്ടെത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു കൊണ്ടാവണം രണ്ടാം കേരഗ്രാമം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. ഒന്നാം കേരഗ്രാമം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച് മാതൃകയായ പഞ്ചായത്താണ് മാടക്കത്തറ എന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് തുടർച്ച ഉണ്ടാവണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ അടക്കം ഉത്പാദനം ലക്ഷ്യമിട്ട നഴ്സറിയും ലൈസൻസും ഉൾപ്പെടെയുള്ളവ നേടിയെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേര സമിതിയുടെ തുടക്കക്കാരനും ഭാരവാഹിയുമായിരുന്ന ഭാസ്കരൻ മാഷിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.


കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കൃഷിദർശൻ പരിപാടിയുടെ ഗുണഫലമായാണ് കേരഗ്രാമം നാളികേര വികസന പദ്ധതി മാടക്കത്തറയിൽ വിഭാവനം ചെയ്യപ്പെട്ടത്. ഉത്പാദനവർദ്ധനവിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് കേരകർഷകർക്ക് ധനസഹായം നൽകനാണു പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കർഷകരെ കണ്ടെത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.


മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഒന്നാമത്തെ വീടായ ജെറോം അരീക്കാടിന്റെ കൃഷിയിടത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി സദാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പാചന്ദ്രൻ, കേര വികസന ഏകോപന സമിതി പ്രസിഡണ്ട് ബിനോയ് പറമ്പത്ത്, കൃഷി ഓഫീസർ ജിൻസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ മോളി പദ്ധതി വിശദീകരിച്ചു. എഡിഎ പി.സി സത്യവർമ്മ ഡിപിആർ സമർപ്പിച്ചു. പരിപാടിയുടെ ഭാഗമായി

കേരഗ്രാമം ഗുണഭോക്താക്കൾക്ക് ഇടവിള കിറ്റും ജൈവവള വിതരണവും കേരസമിതിക്ക് ഡിപിആർ കൈമാറ്റവും നടത്തി.


Share this story

Share

Related Stories