The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഹോസ്റ്റൽ മന്ദിരം തുറന്നു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴിൽ ശ…

Kerala14 Feb 2024, 5:45 PM 40,108
കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഹോസ്റ്റൽ മന്ദിരം തുറന്നു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിൽ സ്യൂട്ട് കേരള പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌ട്രക്ടർമാർക്കൊപ്പം വിദ്യാർത്ഥിനികൾക്കും ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടാനുള്ള സൗകര്യം ചെയ്യണമെന്ന് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി.


2022-23 പരിശീലന വർഷത്തിൽ മാത്രം 2557 പേർക്ക് നേട്ടമുണ്ടാക്കിക്കൊണ്ട്, ഗണ്യമായ എണ്ണം ജീവനക്കാരെ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ അപ്ഡേറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് (സ്യൂട്ട്-കേരള) കേരളത്തിലെ ഐ.ടി.ഐ ഇൻസ്ട്രക്ടർമാർക്കായി അത്യാധുനിക സാങ്കേതിക വിദ്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി സമഗ്ര പരിശീലനം നൽകിവരുന്നുണ്ട്.


പരിശീലനത്തിന് വരുന്ന വനിതാ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 2.10 കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റൽ മന്ദിരം നിർമിച്ചിരിക്കുന്നത്. സ്കിൽ അപ്ഡേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് തയ്യാറാക്കിയ പ്ലാൻ പ്രകാരം കെട്ടിടത്തിന് 256.70 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള മൂന്ന് നിലകൾ ഉൾപ്പെടെ ആകെ 770.10ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.


ഹോസ്റ്റൽ മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ലോബി, വാർഡൻ റൂം, രണ്ട് ഡോർമെട്രി, ശുചിമുറികൾ, ഡൈനിംഗ് ഹാൾ, അടുക്കള എന്നിവയും ഒന്നാം നിലയിൽ ശുചിമുറികൾ ഉൾപ്പെടെ മൂന്ന് ഡബിൾ റൂം, രണ്ട് ഡോർമെട്രി എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.


കഴക്കൂട്ടം വനിതാ ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കവിത എൽ.എസ്, വ്യവസായിക പരിശീലന വകുപ്പ്ഡയറക്ടർ ഡോ.വീണാ.എൻ.മാധവൻ, വനിതാ ഐ.ടി.ഐ പ്രിൻസിപ്പാൾ സുരേഷ്കുമാർ. എം, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് ഷമ്മി ബേക്കർഎ, എസ്.യു.ഐ.ഐ.ടി സ്‌പെഷ്യൽ ഓഫീസർ സുജാത.ജെ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories