The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

‘കരുതലും കൈത്താങ്ങും’: തൊടുപുഴയിൽ ലഭിച്ചത് 478 അപേക്ഷകൾ

ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് അദാലത്തുകളുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിൻഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ ലഭിച്ചു. 348 അ…

Kerala05 Feb 2025, 5:50 PM 17,052
‘കരുതലും കൈത്താങ്ങും’: തൊടുപുഴയിൽ ലഭിച്ചത് 478 അപേക്ഷകൾ

ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് അദാലത്തുകളുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിൻ


ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ ലഭിച്ചു. 348 അപേക്ഷകളിൽ തീരുമാനം എടുക്കുകയും 130 അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രിമാർ അറിയിച്ചു. അദാലത്ത് വേദിയിൽ 20 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് താലൂക്ക് അദാലത്തുകളിലായി ആകെ 1829 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1035 അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും 794 അപേക്ഷകൾ നടപടികൾ തുടരുകയുമാണ്. ആകെ 76 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.


തൊടുപുഴയിലെ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന അദാലത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എം.എൽ.എ. പി.ജെ. ജോസഫ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അദാലത്തിൽ 17 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ.) റേഷൻ കാർഡുകൾ വിതരണം ചെയ്തു.


\"\"


പരാതികൾ പരിഹരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്: മന്ത്രി വി.എൻ. വാസവൻ


പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് മന്ത്രി വി.എൻ. വാസവൻ. കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്‍തല അദാലത്തിൽ കുമ്മംകല്ല് ബി.ടി.എം എൽ.പി. സ്കൂളിന് പുതിയ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. ശോച്യാവസ്ഥയിലായ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ആരോപണം. രേഖകൾ പരിശോധിച്ച മന്ത്രി പരാതി പരിശോധിച്ച് നിയമവിധേയമായി തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മുൻപ് സ്കൂളിന് ഫിറ്റ്നസ് നൽകാത്തതിൻ്റ പേരിൽ അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ മാനേജ്മെൻ്റ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ബിൽഡിംഗ് പെർമിറ്റ് നൽകാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് മാനേജ്മെൻ്റ് മന്ത്രിയെ അറിയച്ചത്. 1979 ൽ ആരംഭിച്ച ബി.ടി.എം എൽ.പി. സ്കൂളിൽ നിലവിൽ 140 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.


Share this story

Share

Related Stories