The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

‘കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങൾ; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’; കേന്ദ്ര ധനമന്ത്രി

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. ക…

Kerala01 Feb 2024, 8:55 PM 35,216
‘കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങൾ; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’; കേന്ദ്ര ധനമന്ത്രി
രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി.

ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.

വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ദരിദ്രരുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച. 25 കോടി ദരിദ്രരെ കൈപിടിച്ചുയർത്തി. ജൻധൻ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് പണം എത്തിയെന്നും ധനമന്ത്രി. രാജ്യത്തെ 11.8 കോടി കർഷകർക്ക് പിഎം കിസാൻ യോജന പദ്ധതിയിലൂടെ സഹായമെത്തിക്കാനായി. പിഎം മുദ്ര യോജനയിലൂടെ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ സഹായം നൽകിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

പിഎം മുദ്രാ യോജന വലിയ മാറ്റമുണ്ടാക്കി. വനികൾക്ക് മുദ്രാ യോജന വായ്പകൾ ലഭ്യമാക്കി. യുവാക്കളെ ശാക്തീകരിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. 1.4 കോടി യുവാക്കൾക്മക് പരിശീലനം ലഭിച്ചു. പിഎം ആവാസ് യോജന വഴി വനികൾക്ക് വീടുകൾ ലഭ്യമാക്കി. വനിതകൾക്ക് അർഹിക്കുന്ന പരിഗണന ലഭ്യമായി. ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം പലമടങ്ങായെന്ന് ധനമന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ കുതിപ്പ് സർക്കാർ പദ്ധതികളുടെ ഫലമാണെന്ന് ധനമന്ത്രി.

നിക്ഷേപ സൗഹൃദരാജ്യമായി ഇന്ത്യമാറി. ആഗോളമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുന്നുവെന്നും ധനമന്ത്രി വിശദീകരിച്ചു.

Share this story

Share

Related Stories