The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.&#821…

Kerala12 Jun 2025, 10:50 PM 37,346
അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.


‘ഭൂരഹിതരില്ലാത്ത പുനലൂർ’ പദ്ധതിയുടെ ഭാഗമായി, അരിപ്പ സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ്  മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ മന്ത്രി നൽകിയ നിർദേശങ്ങൾ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അവതരിപ്പിക്കും. ധാരണയായാൽ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.


അരിപ്പയിലെ ഭൂപ്രശ്‌നം പരിഹരിക്കാൻ പട്ടയ മിഷൻ വഴി നേരത്തെ നടപടികൾ ആരംഭിച്ചിരുന്നു. പുനലൂർ താലൂക്കിലെ തിങ്കൾക്കരിക്കം വില്ലേജിൽ 94 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി, കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരുന്ന തങ്ങൾ കുഞ്ഞ് മുസലിയാരുടെ അവകാശികളിൽനിന്ന് 1997-ൽ സർക്കാർ തിരിച്ചെടുത്തിരുന്നു. ഇതിൽ 21.54 ഏക്കർ ഭൂമി ചെങ്ങറ ഭൂസമര പുനരധിവാസ പാക്കേജിന്റെ ഭാഗമായി 20 ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ വീതവും, 1.54 ഏക്കർ ഈ കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾക്കുമായി മാറ്റിവച്ചു.  അവശേഷിക്കുന്ന ഭൂമിയിൽ 2013 ജനുവരി മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭൂരഹിതർ കയ്യേറി കുടിൽ കെട്ടി അരിപ്പ ഭൂസമരം ആരംഭിച്ചു.


ആദ്യകാല വിവരശേഖരണത്തിൽ 516 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി. ഇതിൽ 336 പട്ടികജാതിക്കാർ, 54 പട്ടികവർഗക്കാർ, 126 മറ്റ് വിഭാഗക്കാർ എന്നിങ്ങനെ ഉണ്ടെന്ന് കണക്കാക്കിയിരുന്നു.


നിലവിൽ 297 കൈവശങ്ങൾ മാത്രമാണ് ഉള്ളത്. ഇതിൽ 32 പട്ടികവർഗക്കാർ, 198 പട്ടികജാതിക്കാർ, 67 മറ്റ് വിഭാഗക്കാർ എന്നിങ്ങനെയാണുള്ളത്. കൊല്ലം ജില്ലയിൽനിന്ന് 163, തിരുവനന്തപുരത്തുനിന്ന് 72, കോട്ടയത്തുനിന്ന് 33, പത്തനംതിട്ടയിൽനിന്ന് 22, ആലപ്പുഴ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം, പാലക്കാട്ടുനിന്ന് ഒന്ന് എന്നിങ്ങനെയാണ് കൈവശങ്ങൾ.


യോഗത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത, കൊല്ലം ജില്ലാ കളക്ടർ എൻ. ദേവീദാസ്, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ.എൽ. ഗോപകുമാർ, കൊല്ലം ജില്ലാ ഡെപ്യൂട്ടി കളക്ടർ (എൽആർ) ബീനാ റാണി, കൊല്ലം ലാൻഡ് റവന്യൂ ജൂനിയർ സൂപ്രണ്ട് വിനോദ്, കൊല്ലം ജില്ലാ സർവെ സൂപ്രണ്ട് എ. ഷൈൻ, പുനലൂർ തഹസിൽദാർ അജിത് ജോയി എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories