The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, അറുനൂറ്റിമംഗലം ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പൂഞ്ഞാർ മണ…

Kerala17 Feb 2024, 9:30 PM 10,694
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, അറുനൂറ്റിമംഗലം ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, കടുത്തുരുത്തി മണ്ഡലത്തിലെ അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.


കോവിഡ് അടക്കമുള്ള പകർച്ചവ്യാധി ബാധിതർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കുകയാണ് ഐസൊലേഷൻ വാർഡുകളുടെ ലക്ഷ്യം. 10 ഐ.സി.യു. കിടക്കകൾ, ഓക്‌സിജൻ ലഭ്യമാക്കാനുള്ള ഉപകരണങ്ങൾ, ഡോക്ടർമാർക്കുള്ള മുറികൾ, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, ഫാർമസി എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തര ചികിത്സയ്ക്കും ഉപയോഗിക്കും.കിഫ്ബി ഫണ്ടും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുകയും ചേർന്ന് 1.80 കോടി രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി ഐസൊലേഷൻ വാർഡിന്റെ നിർമാണം പൂർത്തീകരിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലതാ ഷാജൻ, പി.എം. ജോൺ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ: ജെസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, ചിറക്കടവ് പഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ കെ. മൊയ്തീൻ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ കിഫ്ബി ഫണ്ടും അഡ്വ. മോൻസ്് ജോസഫ് എം.എൽ.എയുടെ ഫണ്ടും ചേർത്ത് 1.76 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷൻ വാർഡ് നിർമിച്ചിരിക്കുന്നത്. അറുന്നൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. വാസുദേവൻ നായർ, ശ്രീകല ദിലീപ്, എൻ.ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു  എന്നിവർ പങ്കെടുത്തു.


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.3 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഫ്ബി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ചാണ് വാർഡിന്റെ നിർമാണം. കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.


Share this story

Share

Related Stories