The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാർഷികവൃത്തിയിൽ വിളവ് വർധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റും: മന്ത്രി

കാർഷികവൃത്തിയിൽ വിളവ് വർദ്ധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റ…

Kerala17 Feb 2024, 6:35 PM 40,158
കാർഷികവൃത്തിയിൽ വിളവ് വർധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റും: മന്ത്രി

കാർഷികവൃത്തിയിൽ വിളവ് വർദ്ധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെൽകൃഷിക്ക് മാത്രമല്ല നാണ്യവിളകൾക്കും ജലസേചനം ലഭ്യമാക്കി പദ്ധതി വിപുലീകരിക്കാൻ ആലോചിക്കുന്നുണ്ട്.

ഇതിനായി ഇറിഗേഷൻ, കൃഷി, സഹകരണം തുടങ്ങിയ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിച്ചതായി മന്ത്രി അറിയിച്ചു.


സംസ്ഥാനത്ത് 70,85,000-ലേറെ ഗ്രാമീണ ഭവനങ്ങളുണ്ട്. കഴിഞ്ഞ 60 വർഷം കൊണ്ട് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലായിരുന്നു ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് 18 ലക്ഷം പുതിയ കണക്ഷനാണ്  നൽകിയത്. അങ്ങിനെ 36 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ ഇപ്പോൾ കഴിഞ്ഞു. ശേഷിച്ച രണ്ടുവർഷംകൊണ്ട് എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനുള്ള ജോലികൾ ആവിഷ്കരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


കേരളത്തിൽ 47,000 കോടി രൂപയുടെ ജോലികൾക്ക് തുടക്കം കുറിച്ചു. ചിറ്റൂർ മേഖലയിൽ ശേഷിക്കുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ 31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഗ്രാമീണ അർബൻ മേഖലകളിൽ പൂർണ്ണമായി ശുദ്ധജലം എത്തിക്കാനും കാർഷിക മേഖലയ്ക്ക് വെള്ളം ലഭ്യമാക്കാനും ഇറിഗേഷൻ വകുപ്പിനെ കൂടുതൽ പ്രാപ്തമാക്കും. പറമ്പിക്കുളം ആളിയാർ കരാറിലൂടെ കേരളത്തിന് അർഹമായ ജലം നേടിയെടുക്കാൻ മന്ത്രി തലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും ചർച്ചകൾ നടക്കുകയാണ്. ഇതിലൂടെ കേരളത്തിന് അർഹതപ്പെട്ട 7.25 ടി.എം.സി വെള്ളം ജല കലണ്ടർ അനുസരിച്ച് കിട്ടുമെന്നും മന്ത്രി പറഞ്ഞു.


കേരളത്തിന് 280 ക്യൂസെക്സ് വെള്ളം തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നുണ്ട്: മന്ത്രി കെ. കൃഷ്ണൻകുട്ടി


കേരളത്തിന് തമിഴ്നാട് 80 ക്യൂസെക്സ് വെള്ളമാണ് നിയമപ്രകാരം നൽകേണ്ടത് എന്നിരിക്കേ മന്ത്രി തലത്തിലുള്ള ഇടപെടലിലൂടെ 280 ക്യൂ സെക്സ് വെള്ളം നിലവിൽ ലഭിക്കുന്നുണ്ടെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പെരുവെമ്പിൽ 6.5 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു തുടങ്ങി. പെരുവെമ്പ് പഞ്ചായത്തിലും ചിറ്റൂർ മണ്ഡലത്തിലുമായി നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.


കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 17. 717 കോടി രൂപ ചെലവിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളയിലെ വടകരപ്പള്ളിക്ക് സമീപം ചിറ്റൂർ പുഴയ്ക്ക് കുറുകയാണ് റെഗുലേറ്റർ നിർമ്മാണം പൂർത്തീകരിച്ചത്. പരിപാടിയിൽ കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, കെ.ഐ.ഐ.ഡി.സി ചീഫ് എൻജിനീയർ എസ്. തിലകൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories