The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി

കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് വിവാന്റയില്‍ നടന്ന സ്‌കെയില്‍ അപ്പ് കോണ്&#…

Kerala04 Mar 2024, 11:55 PM 11,193
കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി

കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് വിവാന്റയില്‍ നടന്ന സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവ്-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ സംവിധാനമാണ് കേരളത്തില്‍ നിലവിലുള്ളത്. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് മന്ത്രിസഭാ ക അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 25 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.


ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്ക്/ ഗ്രേസ് മാര്‍ക്ക്, പ്രതിഫലം തുടങ്ങിയവ നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ ചെയ്യും.


വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകാലാശാലകള്‍ സാമ്പത്തിക സഹായം നല്‍കണം. വിദ്യാര്‍ത്ഥികളെ മികച്ച സാധ്യതകള്‍ കണ്ടെത്തുന്നതിനായി പ്രോത്സാഹിപ്പിക്കണം.


തിരുവനന്തപുരത്ത് വരുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായി മാറും. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകളും യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കരുത്താര്‍ജിക്കും.


ആറു മാസ കാലയളവിലെ മുഴുവന്‍ സമയ പെയ്ഡ് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളിലും വ്യാവസായിക മേഖലയിലും മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കും.


സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആനുവല്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ എ.ഐ കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ കെ.എസ് കൃപകുമാര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share this story

Share

Related Stories