The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദുരന്തമുഖത്ത് ആശ്വാസമേകാൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും

ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞവർക്ക് മാനസികാരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള ആയുർവേദ – ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ  ആയുർവേദ മെഡിക്കൽ സംഘം. ദുരന്തത്തിൽ ഒടിവ്,  ചതവ് തുടങ്ങിയ പരിക്കുകളോടെ രക്ഷപെട്ടവർക്ക് വേണ്ട…

Kerala08 Aug 2024, 5:00 AM 37,750
ദുരന്തമുഖത്ത് ആശ്വാസമേകാൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും

ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞവർക്ക് മാനസികാരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള ആയുർവേദ – ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ  ആയുർവേദ മെഡിക്കൽ സംഘം. ദുരന്തത്തിൽ ഒടിവ്,  ചതവ് തുടങ്ങിയ പരിക്കുകളോടെ രക്ഷപെട്ടവർക്ക് വേണ്ട ആയുർവേദ ചികിത്സകൾ ,മാനസിക ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയുള്ള കൗൺസലിങ് തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ള ആയുർവേദ സ്‌പെഷ്യലിസ്‌റ് മെഡിക്കൽ ഓഫീസർമാരെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്.


ദുരന്തം നടന്ന ആദ്യദിനം തന്നെ ഭാരതീയ ചകിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. പ്രീത, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ അടിയന്തര ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ കൺവീനർ ഡോ അരുൺ കുമാർ മേപ്പാടി, മെഡിക്കൽ ഓഫീസർമാരായ ഡോ ഹരിശങ്കർ, ഡോ രേഖ സി എന്നിവർ ആയുർവേദ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചു, ദുരന്തം തകർത്തെറിഞ്ഞ മനുഷ്യർക്കിടയിൽ  സേവനം നൽകി വരുന്നു.


വിവിധ ക്യാമ്പുകളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയും, കൂടുതൽ പേരുള്ള ക്യാമ്പുകളിൽ രാത്രി പത്തു വരെയും ആയുഷ് മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാണ്. അവശ്യ ആയുഷ് മരുന്നുകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ ബാൻഡേജിങ്, ഇൻഫ്രാറെഡ് തെറാപ്പി, മൊബൈൽ പഞ്ചകർമ യൂണിറ്റ്, ജീവനക്കാരെയും മരുന്നുകളും എത്തിക്കാനുള്ള വാഹന സൗകര്യം തുടങ്ങിയവ ആയുഷ് മിഷൻ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കി.


മാനസിക ആഘാതം ഏറ്റവർക്ക് കൗൺസലിങ് നൽകാൻ ആയുർവേദ മാനസികാരോഗ്യ വിഭാഗം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. കൂടാതെ രക്ഷാപ്രവർത്തകരായ എൻഡിആർഎഫ്, മറ്റു ആർമി വിഭാഗങ്ങൾ, സന്നദ്ധ സേവകർ എന്നിവർക്കും ആവശ്യമായ ആയുർവേദ മെഡിക്കൽ പരിരക്ഷ നൽകിവരുന്നു.


Share this story

Share

Related Stories