The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിൽ ഐഎച്ച്ആർഡി പങ്കാളിയാകുന്നു

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ പദ്ധതി ആസൂത്രണത്തിലും നിർവ്വഹണത്തിലും ഐഎച്ച്ആർഡിയുടെ പങ്കാളിത്തം ഉൾപ്പെടുത്താൻ സർക്കാരിന്റെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ…

Kerala18 Jan 2024, 4:45 AM 47,225
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിൽ ഐഎച്ച്ആർഡി പങ്കാളിയാകുന്നു

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ പദ്ധതി ആസൂത്രണത്തിലും നിർവ്വഹണത്തിലും ഐഎച്ച്ആർഡിയുടെ പങ്കാളിത്തം ഉൾപ്പെടുത്താൻ സർക്കാരിന്റെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ എൻജിനീയറിങ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, അപ്ലൈഡ്  സയൻസ് കോളേജുകൾ, ടെക്‌നിക്കൽ സ്‌കൂളുകൾ ഉൾപ്പടെ ആകെ 87 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഐഎച്ച്ആർഡി യുടെ കീഴിലുണ്ട്. കമ്മിറ്റി തീരുമാനം അനുസരിച്ചുള്ള മേഖലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഐഎച്ച്ആർഡി യുടെ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ അറിയിച്ചു.


പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും പ്രവർത്തനങ്ങളുടെ ഏകോപനങ്ങളിലും പ്രൊഫഷണലിസം ഉറപ്പുവരുത്തുന്നതിനായി ഐഎച്ച്ആർഡി യുടെ അനുബന്ധ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹായം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ നടപ്പിലാക്കാൻ ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് പദ്ധതികളുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി(PMC) ഐഎച്ച്ആർഡി യെ ചുമതലപ്പെടുത്താൻ ഈ തീരുമാനം വഴി സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധതരം സർവ്വേകൾ വെബ്‌സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും നിർമ്മാണവും വാർഷിക പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെയും നിർബന്ധ ഉപകരണങ്ങളുടെയും വാർഷിക പരിപാലന കരാർ എന്നീ മേഖലകളിൽ ഐഎച്ച്ആർഡി യെ പങ്കാളിയാക്കാനും ഈ തീരുമാനം വഴി സാധിക്കും.


ഉപയോഗയോഗ്യമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ശേഖരണത്തിനും അവയുടെ പുനരൂപയോഗത്തിനുള്ള പദ്ധതിക്കും ഐഎച്ച്ആർഡി യുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ നിന്ന് എഴുതി മാറ്റുന്ന തടക്കമുള്ള വിവിധ നടപടിക്രമങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഐഎച്ച്ആർഡിയെ ഏൽപ്പിക്കാവുന്നതാണ്. വിവിധ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ /യന്ത്രങ്ങൾ തുടങ്ങിയവയുടെ പരിപാലനത്തിനായി ഐഎച്ച്ആർഡി യുടെ സഹകരണം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആവശ്യമായ താൽക്കാലിക ജീവനക്കാരെ (മനുഷ്യ വിഭവശേഷി വിതരണം) സർവൈസ് പ്രൊവൈഡർ എന്ന നിലയ്ക്ക് ഐഎച്ച്ആർഡിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.


Share this story

Share

Related Stories