The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

ഐ.എച്ച്.ആര്‍.ഡിയും ആർ.ജി.സി.ബിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (ഐ.എച്ച്.ആര്‍.ഡി) ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി…

Kerala12 Jun 2025, 9:05 PM 23,468
ഐ.എച്ച്.ആര്‍.ഡിയും ആർ.ജി.സി.ബിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (ഐ.എച്ച്.ആര്‍.ഡി) ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും (ആർ.ജി.സി.ബി) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.എച്ച്.ആര്‍.ഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാറും ആർ.ജി.സി.ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാപത്രം കൈമാറി. ബയോടെക്‌നോളജി- ബയോഇൻഫർമാറ്റിക്സ് മേഖലയിൽ നൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും, ഗവേഷണ മാർഗനിർദ്ദേശം നൽകുന്നതിലും, അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും ഇരു സ്ഥാപനങ്ങളും ഒരുമിച്ചു പ്രവർത്തിക്കും.


ഐ.എച്ച്.ആര്‍.ഡിയും ആർ.ജി.സി.ബിയും തമ്മിലുള്ള സഹകരണം ബയോടെക്‌നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ നടത്തുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കട്ടെയെന്നും, ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജം നൽകട്ടേയെന്നും മന്ത്രി ഡോ. ആർ. ബിന്ദു ആശംസിച്ചു.


Share this story

Share

Related Stories