The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്കൃത നാടകത്തിൽ മികവുമായി ഇടുക്കി സ്കൂൾ

സാമ്പത്തിക പരിമിതികളെ അധ്യാപികയുടെ നിസ്വാർഥമായ സേവനത്തിൽ മറികടന്ന് സംസ്കൃതോത്സവത്തിൽ മികച്ച പ്രകടനവുമായി ഇടുക്കി ജില്ലയിലെ നങ്കിസിറ്റി എസ് എൻ എച്ച് സ്കൂൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്‌കൃത കലോത്സവത…

Kerala08 Jan 2025, 11:30 AM 44,771
സംസ്കൃത നാടകത്തിൽ മികവുമായി ഇടുക്കി സ്കൂൾ

സാമ്പത്തിക പരിമിതികളെ അധ്യാപികയുടെ നിസ്വാർഥമായ സേവനത്തിൽ മറികടന്ന് സംസ്കൃതോത്സവത്തിൽ മികച്ച പ്രകടനവുമായി ഇടുക്കി ജില്ലയിലെ നങ്കിസിറ്റി എസ് എൻ എച്ച് സ്കൂൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്‌കൃത കലോത്സവത്തിൽ നങ്കിസിറ്റി എസ് എൻ എച്ച് സ്കൂൾ അഞ്ചിനങ്ങളിലാണ് പങ്കെടുത്തത്. ഗാനാലാപനം, പാഠകം, സമസ്യാപൂരണം, പ്രശ്നോത്തരി, സംസ്‌കൃത നാടകം എന്നിവയാണ് പങ്കെടുത്ത മത്സരങ്ങൾ.

അഭിരുചി പ്രകടമാക്കാനൊരു വേദി ലഭിച്ചതിന്റെ സന്തോഷത്തിലാണ് നങ്കിസിറ്റിയിലെ സംസ്‌കൃത അധ്യാപിക ഡോ വി എസ് പ്രവിത. നങ്കിസിറ്റിയിലെ കുട്ടികൾ പ്രവിത ടീച്ചറുടെ സൗജന്യ ശിക്ഷണത്തിലാണ് സംസ്‌കൃതോത്സവത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ പരിശീലനം നേടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവസരം നഷ്ടമാകരുതെന്ന ഉദ്ദേശത്തിലാണ് പ്രതിഫലമില്ലാതെ പരിശീലനം നൽകാമെന്ന തീരുമാനത്തിൽ പ്രവിത ടീച്ചർ എത്തുന്നത്.

‘കാലചക്രം’ എന്ന സംസ്‌കൃത നാടകമാണ് ഇത്തവണ എ ഗ്രേഡ് നേടിയത്. ജെറിൻ ബൈജു, കീർത്തന കലേഷ്, ഹന്ന ജോർജ് എന്നിവരാണ് നാടകത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീച്ചറും കുട്ടികളും.


Share this story

Share

Related Stories