The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

എൽ.ബി.എസ് എൻജിനിയറിങ് കോളേജുകൾക്ക് ‘ഐഡിയ ലാബ്

എൽ ബി എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽ ബി എസ് വനിത എൻജിനിയറിങ് കോളേജിനും കാസറഗോഡ് എൻജിനിയറിങ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവായി.മുഴുവൻ സമയവും പ്രവർത്ത…

Kerala25 Jan 2025, 3:30 AM 24,813
എൽ.ബി.എസ് എൻജിനിയറിങ് കോളേജുകൾക്ക് ‘ഐഡിയ ലാബ്

എൽ ബി എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽ ബി എസ് വനിത എൻജിനിയറിങ് കോളേജിനും കാസറഗോഡ് എൻജിനിയറിങ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവായി.


മുഴുവൻ സമയവും പ്രവർത്തിക്കുന്ന 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലാബാണ് ഐഡിയ സ്‌കീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സാങ്കേതിക രംഗത്തുള്ള മാറ്റത്തിനനുസരിച്ച് വിദ്യാർത്ഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാനും സംരംഭകരാവാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മേക്ക് ഇൻ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.


ലേസർ കട്ടിംഗ് മെഷീൻ, സി.എൻ.സി റൂട്ടർ, പി.സി.ബി ബിൽഡിംഗ് മെഷീൻ, പി.സി.ബി പ്രോട്ടോടൈപ്പ് മെഷീൻ, കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ, സ്മാർട്ട് ബോർഡ്, എച്ച്.ഡി പ്രിന്റർ, മിനി ഡെസ്‌ക്ടോപ്പ് മെഷീൻ, മിക്‌സഡ് സിഗ്‌നൽ ഓസിലോസ്‌കോപ്പ് എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന മികച്ച സജ്ജീകരണങ്ങളാണ് ഐഡിയ ലാബിൽ ഉള്ളത്.


തദ്ദേശീയ പ്രശ്‌നങ്ങളെ കണ്ടെത്തി അവയെ വിദ്യാർത്ഥികളേയും ഗവേഷകരേയും വ്യവസായ സംരംഭങ്ങളേയും ഏകോപിപ്പിച്ച് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹരിക്കുക പദ്ധതിയുടെ പ്രധാന ഉദ്ദേശമാണ്. ഇതിനായി കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി മുന്നോട്ടു പോകും. ഈ പദ്ധതിയുടെ ഭാഗമായി വർക്ക്‌ഷോപ്പുകളും ഐഡിയേഷൻ സെഷനും ബൂട്ട് ക്യാമ്പുകളും ടെക്‌നിക്കൽ ഫെസ്റ്റിവലുകളും നടത്തപ്പെടും. ഒരു കോടി രൂപയാണ് ഐഡിയ ലാബിനുള്ള ധനസഹായം.


ഐഡിയ ലാബുവഴി ഈ രണ്ട് കോളേജുകളിലായി കൂടുതൽ സംരംഭകരേയും സ്റ്റാർട്ടപ്പുകളെയും വാർത്തെടുക്കുമെന്ന് എൽ.ബി.എസ് ഡയറക്ടർ ഡോ.എം അബ്ദുൽ റഹ്മാൻ പറഞ്ഞു. സുവർണ ജൂബിലിയിലേയ്ക്കടുക്കുന്ന എൽ.ബി.എസ് സെന്ററിന്റെ സാങ്കേതിക രംഗത്തെ സേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കും കിട്ടിയ അഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share this story

Share

Related Stories